Latest News

ട്രാഫിക് നിയമ ലംഘനം; ഷാര്‍ജയിലെ നിരത്തുകളില്‍ നിന്നും 3000 കാറുകള്‍ പിടിച്ചെടുത്തു

ഉടമസ്ഥന്റെ വീടിന് 200 മീറ്റര്‍ പരിധിയില്‍ മാത്രമേ കണ്ടുകെട്ടിയ വാഹനം ഉപയോഗിക്കാന്‍ അനുമതിയുള്ളൂ

Sharjah Traffic Violation

ഷാര്‍ജ: ഗതാഗത നിയമ ലംഘനത്തെ തുടര്‍ന്ന് ഷാര്‍ജയിലെ നിരത്തുകളില്‍ നിന്നും 2018ല്‍ പൊലീസ് 3,000 വാഹനങ്ങള്‍ പിടിച്ചെടുത്തു. വാഹനങ്ങള്‍ തടഞ്ഞു വയ്ക്കുന്നതിന് പകരം ഉടമസ്ഥര്‍ക്കു തന്നെ വിട്ടു നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഈ വാഹനങ്ങള്‍ വീടിന് പുറത്ത് നിര്‍ത്താമെങ്കിലും ഇവയുമായി യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജിപിഎസ് ട്രാക്കറുകള്‍ ഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

കണ്ടുകെട്ടിയ വാഹനങ്ങളുടെ ഉടമസ്ഥര്‍ ട്രാഫിക് നിയമ ലംഘനത്തിന് പിഴ അടയ്‌ക്കേണ്ടി വരുമെന്നും എന്നാല്‍ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിക്കുന്നതിന് പണം നല്‍കേണ്ടതില്ലെന്നും മീഡിയ ആന്‍ഡ് അവേര്‍നെസ്സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ മേജര്‍ അബ്ദുല്‍ റഹ്മാന്‍ ഖാദര്‍ അറിയിച്ചു.

ഉടമസ്ഥന്റെ വീടിന് 200 മീറ്റര്‍ പരിധിയില്‍ മാത്രമേ കണ്ടുകെട്ടിയ വാഹനം ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. അതിന് പുറത്തേയ്ക്ക് വാഹനം ഓടിയ്ക്കുകയാണെങ്കില്‍ പൊലീസിന് സിഗ്നല്‍ ലഭിക്കുകയും കണ്ടുകെട്ടലിന്റെ കാലാവധി ഇരട്ടിയാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാഹനങ്ങളുടെ ലൈസന്‍സ് പ്ലേറ്റ് പൊലീസ് എടുത്തു മാറ്റുകയും രജിസ്‌ട്രേഷന്‍ നമ്പര്‍ യുഎഇയില്‍ ആകമാനം പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Over 3000 cars taken off sharjah roads over traffic violations

Next Story
ആത്മഹത്യയ്ക്ക് മുമ്പ് മക്കളെ കൊല്ലാന്‍ ശ്രമിച്ചു; കാരണം ചോദിച്ചപ്പോള്‍ അറിയില്ലെന്ന് യുവതിjail
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express