ദുബായ്: കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി ദുബായ് പൊലീസ്. ഓപറേഷൻ ഫ്രിഡ്ജ് എന്ന നീക്കത്തിനൊടുവിലാണ് ദുബായ് പൊലീസ് 123 കിലോഗ്രാം മയക്കമരുന്ന് പിടികൂടിയത്. റഫ്രിജറേറ്റിനകത്തെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് പിടികൂടിയത്. ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് കണ്ടെയ്നറിൽ വന്നതാണ് ഈ റഫ്രിജറേറ്റിനകത്ത് സൂക്ഷിച്ച നിലയിലുള്ള മയക്കുമരുന്നെന്ന് പിടിയിലായവർ പറഞ്ഞതായി ദുബായ് പൊലീസ് പറഞ്ഞു.
ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്. മൂന്നുപേരാണ് അറസ്റ്റിലായത്. ഇവർ രാജ്യാന്തര കുറ്റവാളി സംഘാംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു.
#News | Operation “the Fridge”: Dubai Police thwart international gang plot to promote 123kg of crystal meth
Details://t.co/AgtuEt6qwK#YourSecurityOurHappiness#SmartSecureTogether
 pic.twitter.com/ULWAtS7m2g— Dubai Policeشرطة دبي (@DubaiPoliceHQ) November 21, 2020
“അന്തിമ ഡെലിവറിക്ക് തയ്യാറെടുക്കുന്നതിനായി” കണ്ടെയ്നറിന്റെ അടിയിൽ നിന്ന് മയക്കുമരുന്ന് എണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ കയ്യോടെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
“ഏഷ്യൻ രാജ്യത്ത് താമസിക്കുന്ന തങ്ങളുടെ നേതാവിന്റെ നിർദ്ദേശപ്രകാരമാണ് കുറ്റവാളികൾ പ്രവർത്തിക്കുന്നത്,” എന്നും പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഏഷ്യൻ സംഘത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിരുന്നതായി ദുബായ് പോലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഈദ് മുഹമ്മദ് താനി ഹരേബ് പറഞ്ഞു. കേസ് ഉടൻ തന്നെ ഒരു പ്രത്യേക ടാസ്ക്ഫോഴ്സിന് കൈമാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെയ്നർ നിരീക്ഷണത്തിലാക്കാൻ ഷാർജ പോലീസുമായും ഷാർജ കസ്റ്റംസുമായും ഏകോപിപ്പിച്ചു പ്രവർത്തിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പച്ചക്കറി കൊണ്ടുവന്നിരുന്ന കണ്ടെയ്നറിലാണ് മയക്കുമരുന്ന് കടത്തിയത്. എന്നാൽ കണ്ടെയ്നർ എത്തിച്ച കച്ചവടക്കാർക്ക് ഇതിൽ മയക്കുമരുന്ന് കടത്തുന്ന കാര്യം അറിയില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook