scorecardresearch

സൗദി ദേശീയപതാകയെ അപമാനിക്കുന്നവര്‍ക്ക് 3,000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ

ഉപയോഗിച്ച് വലിച്ചെറിയുന്ന ഉല്‍പ്പന്നങ്ങളില്‍ പതാകയും ഭരണാധികാരികളുടെ ചിത്രങ്ങളും ഉപയോഗിക്കുന്നതു നിയമലംഘനമായി കണക്കാക്കും

Saudi Arabia, National flag code, ie malayalam

റിയാദ്: ദേശീയപതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നവര്‍ക്കു സൗദി അറേബ്യയില്‍ 3,000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ. ഉപയോഗിച്ച് വലിച്ചെറിയുന്ന ഉല്‍പ്പന്നങ്ങളില്‍ പതാകയും ഭരണാധികാരികളുടെ ചിത്രങ്ങളും ഉപയോഗിക്കുന്നതു നിയമലംഘനമായി കണക്കാക്കും.

സൗദി ദേശീയപതാകയും ഭരണാധികാരികളുടെ ഫൊട്ടോകളും വില്‍ക്കുന്നതു നിയമലംഘനമല്ലെന്നു വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്‌മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു. ദേശീയ പതാകകളും സൗദി ഭരണാധികാരികളുടെ ഫൊട്ടോകളും വില്‍പന നടത്തുന്നതും വില്‍ക്കുന്നതു നിയമ ലംഘനമാണെന്ന ധാരണ ചിലരില്‍ ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് വാണിജ്യ മന്ത്രാലയം വിശദീകരണം നല്‍കിയത്.

വസ്ത്രങ്ങളിലും ബ്രൂച്ചുകളിലും ദേശീപതാകയും ഭരണാധികാരികളുടെ ഫൊട്ടോകളും പ്രിന്റ് ചെയ്യുന്നത് നിയമവിരുദ്ധമല്ല. ഇവ ഭക്ഷ്യവസ്തുക്കളിലും മധുരപലഹാരങ്ങളിലും വീഡിയോകളിലും ഉപയോഗിക്കുന്നതും നിയമവിരുദ്ധമല്ല.

എന്നാല്‍, നിഷേധാത്മക രീതിയില്‍ ഉപേക്ഷിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ദേശീയ പതാകയും ചിഹ്നവും ഭരണാധികാരികളുടെ ഫൊട്ടോകളും പതിക്കാന്‍ പാടില്ല.

വ്യാപാര ആവശ്യാര്‍ഥമുള്ള ഉല്‍പ്പന്നങ്ങളില്‍ ദേശീയ പതാകയും രാഷ്ട്രത്തിന്റെ ചിഹ്നവും ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫൊട്ടോകളും പേരുകളും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. പ്രസിദ്ധീകരണങ്ങള്‍, ചരക്കുകള്‍, ഉല്‍പന്നങ്ങള്‍, വിവര ബുള്ളറ്റിനുകള്‍, പ്രത്യേക സമ്മാനങ്ങള്‍ അടക്കമുള്ള വാണിജ്യ ഇടപാടുകളിലും ഉപയോഗിക്കാന്‍ പാടില്ലെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ദേശീയപതാകയും രാജാവിന്റെയും കിരീടാവകാശിയുടെയും ഫൊട്ടോകളും വസ്ത്രങ്ങളിലും മറ്റും പതിക്കുന്ന രീതി സൗദിയില്‍ പതിവുണ്ട്. സെപ്റ്റംബര്‍ 23നാണു സൗദി ദേശീയ ദിനം. ദേശീയപതാകയും രാഷ്ട്രചിഹ്നവും അപമാനിക്കുന്നവര്‍ക്കു ദേശീയപതാക നിയമത്തിലെ 20-ാം വകുപ്പാണു 3,000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്..

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: One year jail term sr3000 fines for disrespecting saudi flag

Best of Express