കുവൈത്ത് സിറ്റി: മലയാളികള്‍ക്കായി തനിമ ഒരുക്കുന്ന ഓണത്തനിമ 2017 ഒക്‌ടോബര്‍ 20ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതല്‍ രാജു സേവ്യർ നഗറിൽ ‍അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാല്പതില്‍പരം കലാരൂപങ്ങൾ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ആയിരിക്കും പരിപാടികളുടെ ഔപചാരിക തുടക്കം കുറിക്കുക. സമൂഹത്തിന്റെ നാനാതുറയിലുമുള്ള വൃക്തിത്വങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് കുവൈത്തിലെ ഓരോ ഇന്ത്യന്‍ സ്‌കൂളിലെയും മികച്ച വിദ്യാർഥിക്ക് തനിമ നല്‍കുന്ന എപിജെ അബ്ദുൾ കലാം പേള്‍ ഓഫ് ദി സ്കൂള്‍ അവാര്‍ഡ് വിതരണം നടക്കും.

ചടങ്ങില്‍ സാമൂഹ്യസേവന, ജീവകാരുണ്യ രംഗത്തെ നിസ്തുലവും ശ്രദ്ധേയവും നിശബ്ദവുമായ സംഭാവനകള്‍ക്കുള്ള ആദരവായ സോഷ്യല്‍ എക്സലന്‍സി അവാര്‍ഡ് കുവൈത്തിലെ പ്രമുഖ വ്യവസായി കെ.ജി.എബ്രഹാമിന് സമര്‍പ്പിക്കും. തുടര്‍ന്ന്‍ പ്രധാന ആകര്‍ഷണമായ ദേശീയ വടംവലി മത്സരം, സംഗീത നിശ, ഭക്ഷ്യമേള, ഡയറക്ടറി പ്രകാശനം, തനിമ ഏഷ്യാനെറ്റ്‌ ന്യൂസുമായി ചേര്‍ന്ന്‍ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ലോഗോ പ്രകാശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook