കുവൈത്ത് സിറ്റി: അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻആർഐ ഫോറം കുവൈത്ത് ചാപ്റ്റർ “അടൂരോണം 2017“ സംഘടിപ്പിച്ചു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീകുമാർ എസ്.നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കുവൈത്തിലെ സാംസ്കാരിക പ്രവർത്തകനായ സാം പൈനുമൂട് മുഖ്യ പ്രഭാഷണം നടത്തി. ബിജോ പി.ബാബു, കെ.സി.ബിജു, ജോൺ മാത്യു, റിജുവർഗീസ്, ബിജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

onam, kuwait

സാംസ്കാരിക ഘോഷയാത്രയോട് കൂടി ആരംഭിച്ച ഓണാഘോഷം അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, നാടൻ കലാരൂപങ്ങൾ, അത്തപൂക്കളം, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, പിന്നണി ഗായകൻ പ്രദീപ് ബാബുവും സംഘവും അവതരിപ്പിച്ച സംഗീത വിരുന്നിനാലും ശ്രദ്ധേയമായി. വിഭവ സമൃർദമായ ഓണ സദ്യ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ