മസ്‌കറ്റ്: ഒമാനിൽ 87 തൊഴിൽ തസ്തികകളിലേക്ക് ആറ് മാസത്തേക്ക് വീസ അനുവദിക്കുന്നത് സർക്കാർ വിലക്കി. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി അബ്ദുളള ബിൻ നാസർ അൽ ബക്രി വീസ അനുവദിക്കുന്നത് വിലക്കിയതെന്നാണ് സൂചന.

ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് ആന്റ് അഡ്മിനിസ്ട്രേഷൻ, ഇൻഷുറൻസ്, ഇൻഫർമേഷൻ ആന്റ് മീഡിയ, എൻജിനീയറിങ്, മെഡിക്കൽ, എയർപോർട്ട്, ടെക്നിക്കൽ വിഭാഗങ്ങളിലെ തസ്തികകളിലാണ് വിലക്കുളളത്. കേരളത്തിൽ നിന്നും വൻതോതിൽ റിക്രൂട്ട്മെന്റ് നടക്കുന്ന തൊഴിൽ മേഖലകളാണ് ഇവയെല്ലാം.

വിലക്കേർപ്പെടുത്തിയ തൊഴിലുകൾ: കംപ്യൂട്ടര്‍ എന്‍ജിനീയറിങ്,  ഗ്രാഫിക് ഡിസൈനര്‍,  കംപ്യൂട്ടര്‍ പ്രോഗ്രാമര്‍,  കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍,  ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍,  കോസ്റ്റ് അക്കൗണ്ടന്റ്, ഇന്‍ഷുറന്‍സ് കളക്ടര്‍, അക്കൗണ്ട് ഓഡിറ്റിങ് ടെക്‌നീഷ്യന്‍, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, കമേഴ്‌സ്യല്‍ ഏജന്റ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ സ്‌പെഷ്യലിസ്റ്റ്, പബ്ലിക് റിലേഷന്‍ സ്‌പെഷ്യലിസ്റ്റ്,  ഇന്‍ഷുറന്‍സ് ഏജന്റ്, മീഡിയ സ്‌പെഷ്യലിസ്റ്റ്, അഡ്വെര്‍ടൈസിങ് ഏജന്റ്, പ്രസ് ഓപ്പറേറ്റര്‍, മെയില്‍ നഴ്‌സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, ഏവിയേഷന്‍ ഓഫീസര്‍, ഗ്രൗണ്ട് സ്റ്റീവാര്‍ഡ്, ലാന്‍ഡിങ് സൂപ്പര്‍വൈസര്‍, ആര്‍ക്കിടെക്ട്, സിവില്‍, ഇലക്ട്രോണിക്, മെക്കാനിക്കല്‍ എന്‍ജിനീയര്‍, പ്രോജക്ടസ് എന്‍ജിനീയര്‍, ബില്‍ഡിങ് ടെക്‌നീഷ്യന്‍, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍, മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍, റോഡ് ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ