ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം; ഒമാന്റെ അംഗീകൃത വാക്സിൻ പട്ടികയിൽ കോവാക്സിനും

കോവാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പിന്നിട്ട എല്ലാ യാത്രക്കാർക്കും ക്വാറന്റൈൻ നിബന്ധനയില്ലാതെ ഒമാനിൽ പ്രവേശിക്കാം

covid19, travel restrictions for UK citizens, travel guidelines for UK citizens India, quarantine for UK citizens, indian express malayalam, ie malayalam

മസ്കറ്റ്: ഒമാൻറെ അംഗീകൃത കോവിഡ്-19 വാക്സിനുകളുടെ പട്ടികയിൽ കോവാക്സിൻ ഉൾപ്പെടുത്തി. ഒമാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ആശ്വാസമാകുന്ന നടപടിയാണിത്.

കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പിന്നിട്ട, ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ക്വാറന്റൈൻ നിബന്ധനയില്ലാതെ ഒമാനിൽ പ്രവേശിക്കാമെന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

“പ്രീ-അറൈവൽ ആർ‌ടി-പി‌സി‌ആർ ടെസ്റ്റ് പോലുള്ള മറ്റ് എല്ലാ കോവിഡ് -19 അനുബന്ധ ആവശ്യകതകളും/ വ്യവസ്ഥകളും അത്തരം യാത്രക്കാർക്ക് ബാധകമായിരിക്കും,” എന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ആസ്ട്രാസെനെക്ക അല്ലെങ്കിൽ കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റൈൻ കൂടാതെ ഒമാനിലേക്ക് പോകാൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള പൂർണ്ണ വാക്സിനേഷൻ ഉള്ള യാത്രക്കാർക്ക് സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ഒമാൻ അനുമതി നൽകിയിരുന്നു. ഇതോടെ നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ടുകളുള്ളവരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Oman quarantine restrictions covaxin vaccinated indians

Next Story
India-Bahrain Flight News: ബഹ്റൈനിലേക്കുള്ള യാത്ര: നിബന്ധനകൾ പുതുക്കിinternational flight ban, international flights ban extended, india international flights, DGCA, air india, covid cases india, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com