മനാമ: ബഹ്‌റൈന്റെ എണ്ണ വരുമാനം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞതായി എണ്ണ വിഭവ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ ഖലീഫ അറിയിച്ചു. 16 മില്യണ്‍ ദിനാര്‍ ഉണ്ടായിരുന്ന എണ്ണ വരുമാനം 8 ദിനാറായി കുറഞ്ഞതായി അദ്ദേഹം പാര്‍ലമെന്റില്‍ എംപിയുടെ ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി.

2014ല്‍ 16,097,075 ദിനാറും, 2015ല്‍ 9,326,997 ദിനാറുമായിരുന്നു എണ്ണ മേഖലയില്‍നിന്നുള്ള വരുമാനം. എന്നാല്‍ 2016ല്‍ ഇത് 8,106,000 ദിനാര്‍ ആയി കുറഞ്ഞു. സൗദി അറേബ്യയും ബഹ്‌റൈനും ചേര്‍ന്ന് നടത്തുന്ന അബു സഅഫ ഓയില്‍ ഫീല്‍ഡില്‍ നിന്ന് 2,239,000 ദിനറിന്റെ എണ്ണയാണ് 2016ല്‍ ഉല്‍പാദിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ