റിയാദ്: റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “പൊന്നോണം – 2017” ആഘോഷിച്ചു. മാവേലിയും, പൂക്കളും, പൂവിളിയും പുലികളും വള്ളം കളിയുമായി അറബ് നാട്ടിലും മലയാള തനിമ നിലനിർത്തിയായിരുന്നു ആഘോഷ പരിപാടികൾ പുരോഗമിച്ചത്. റിയാദ് അത്തിക്കയിലെ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളും സംഘടന പ്രവർത്തകരും കുടുംബവും പങ്കെടുത്തു. ഉച്ചക്ക് ഒഐസിസി സെൻട്രൽ കമ്മിറ്റി വിഭവ സമൃദ്ധമായ സദ്യയൊരുക്കിയിരുന്നു.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡന്റ് കുഞ്ഞി കുമ്പള, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ രഘുനാഥ് പറശ്ശിനി കടവ്, വിവിധ സബ്‌കമ്മിറ്റി കൺവീനർമാരായ സജി കായംകുളം, ഷാജി പാനൂർ, സുരേഷ് ശങ്കർ, സജ്ജാദ് ഖാൻ, മുസ്തഫ പാണ്ടിക്കാട്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, ജോർജ് എറണാകുളം, മുഹമ്മദലി മണ്ണാർക്കാട്, ഷാനവാസ് മുനമ്പത്ത്, മുഹമ്മദലി കൂടാളി, റസാഖ് പൂക്കോട്ടുംപാടം, ഷംനാഥ് കരുനാഗപ്പള്ളി, ഷഫീഖ് കിനാലൂർ, വിനേഷ് ഒതായി, അമീർ പട്ടണത്ത്, രാജൻ കാരിച്ചാൽ സിഞ്ചു റാന്നി, എബ്രഹാം നെല്ലായി, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജിഫിൻ അരീക്കോട്, മുനീർ കോക്കല്ലൂർ, ശുകൂർ ആലുവ, അക്ബർ ആലംകോട്, സുഗതൻ നൂറനാട്, ജമാൽ ചോറ്റി, സലാം ഇടുക്കി, കെ.കെ.തോമസ്, ഹാഷിം പാപ്പിനിശ്ശേരി, ഫൈസൽ പാലക്കാട്, ബാലു കുട്ടൻ, സകീർ ദാനത്ത്, റൂബി മാർക്കോസ്, നാദിർഷ എറണാംകുളം, കുഞ്ഞു മോൻ കൃഷ്ണപുരം, ബഷീർ കോട്ടയം, രാജു ആലപ്പുഴ, ഹർഷദ് എം.ടി.നവാസ് ഖാൻ, സജീഷ് കൂടാളി, റഫീഖ് വെമ്പായം രാജു പാലക്കാട്, മാള മൊഹിയുദ്ദീൻ, ജയൻ കൊടുങ്ങലൂർ, ജോർജ് കുട്ടി, ജോൺസൺ എറണാംകുളം, റജി മാമൻ, ജയൻ മുസാമിയ, റഹീം മുസാമിയ, അലക്സ് കൊല്ലം, ഷഫീക് കൊല്ലം തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. പഞ്ചഗുസ്തി മത്സരത്തിൽ ലൈജു കോട്ടയം മലപ്പുറത്തിന്റെ ജംഷാദ് തുവൂരിനെ പരാജയപ്പെടുത്തി. മാവേലിയായി വേഷമിട്ട ജോസഫ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വള്ളം കളി, പ്രമുഖ പ്രവാസി മജീഷ്യൻ മിത്രൻ തൃശൂർ അവതരിപ്പിച്ച മാജിക്ക് ഷോ, ബ്രദേഴ്‌സ് ടീം അവതരിപ്പിച്ച കേരള നടനം, ജിമിക്കൽ കമ്മൽ പരിപാടിക്കു മാറ്റുകൂട്ടി. ഒഐസിസി കുടുംബങ്ങൾ അവതരിപ്പിച്ച ഗാനമേളയിൽ, സകീർ മണ്ണാർമല, ജലീൽ കൊച്ചിൻ, അരുൺ, ഷാജഹാൻ, ഷീറോസ്, ആമിന അക്ബർ, ഷിഹാദ്, അൻസാർ പള്ളുരുത്തി, അനസ് മുസാമിയ, ഷസ ഹർഷദ്, ലെന ലോറൻസ്, ഷഫീക് അക്ബർ, ഫിദ ഫാത്തിമ, തുടങ്ങിയവർ ഗാനമാലപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ