റിയാദ്: ഒഐസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ റിയാദിലെ പൊതു സമൂഹത്തിൽ നിന്ന് സ്വീകരിച്ച നോർക്ക കാർഡിന്റെ ആദ്യ ഘട്ട വിതരണോദ്ഘാടനം ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള നിർവഹിച്ചു. ആകെ എണ്ണൂറ്റി എഴുപത്തിരണ്ട് അപേക്ഷകളാണ് ഒഐസിസി നോർക്ക ഹെല്പ് ഡെസ്കിൽ നോർക്ക ഐഡിക്കായി സ്വികരിച്ചത്. ഇതിൽ എണ്ണൂറ്റി ഇരുപത്തിയെട്ട് പുതിയ കാർഡുകൾ, നാല്പതിനാല് പുതുക്കുവാനുള്ള അപേക്ഷകളായിരുന്നു. ഇതിൽ നോർക്ക കാർഡിന്റെ വിതരണമാണ് നടന്നത്.

നോർക്ക പെൻഷന് വേണ്ടി 269 അപേക്ഷകളാണ് ലഭിച്ചത്. പെൻഷൻ സർട്ടിഫിക്കറ്റ് നോർക്ക റൂട്ടസ് നേരിട്ട് അപേക്ഷകന്റെ നാട്ടിലുള്ള വിലാസത്തിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സജി കായംകുളം, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശിനി കടവ്, സലിം കളക്കര, മുഹമ്മദലി കൂടാളി, ഷഫീഖ് കിനാലൂർ തുടങ്ങിയവർ സംസാരിച്ചു.

അമീർ പട്ടണത്ത്, സകീർ ധാനത്ത്, അൻവർ ചെമ്പറക്കി, ജിഫിൻ അരീക്കോട്, അജയൻ ചെങ്ങന്നൂർ, രാജൻ കാരിച്ചാൽ, ഷാജി നിലമ്പൂർ, നാസർ വലപ്പാട്, ഹർഷദ് എം.ടി.എബ്രഹാം നെല്ലായി, ബഷീർ കോട്ടയം, ജംഷാദ് തുവൂർ, സുലൈമാൻ പാലക്കാട്, ഫൈസൽ പാലക്കാട്, തുടങ്ങിയവർ നേതൃത്വം നൽകി. നോർക്ക സെൽ കൺവീനർ യഹ്യ കൊടുങ്ങലൂർ സ്വാഗതവും, സജ്‌ജദ്ഖാൻ നന്ദിയും പറഞ്ഞു. രണ്ടാം ഘട്ട വിതരണം ഉടൻ ഉണ്ടാകുമെന്നും കൂടുതൽ വിവരങ്ങൾക്ക് 0567844919, 0559451486 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ