scorecardresearch

ഒഐസിസി കോഴിക്കോട് ജില്ലാ വിഷുദിനാഘോഷം സംഘടിപ്പിച്ചു

പരിപാടിയുടെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള നിർവഹിച്ചു

പരിപാടിയുടെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള നിർവഹിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
vishu celeberation, saudi

റിയാദ്: കോഴിക്കോട് ജില്ല ഒഐസിസി റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എക്സിറ്റ് 18 ലെ സാലിഹ ഇസ്ത്തിറാഹിൽ വെച്ച് വിഷുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള നിർവഹിച്ചു. സാഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും നല്ലൊരു കൂട്ടായ്മക്ക് സാക്ഷ്യം വഹിക്കാനാവട്ടെ ഈ വിഷു കൈനീട്ടമെന്ന് അദ്ദേഹം ആശംസിച്ചു.

Advertisment

ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് മോഹൻദാസ് വടകര അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി ജെ.സെക്രട്ടറി ഇസ്മായിൽ എരുമേലി, ഗ്ലോബൽ കമ്മിറ്റി ജെ.സെക്രട്ടറി റസാഖ് പൂക്കോട്ടുപാടം, നാഷണൽ കമ്മിറ്റി വൈ: പ്രസിഡന്റ് മുഹമ്മദലി കൂടാളി, സെൻട്രൽ കമ്മിറ്റി വൈ: പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, ട്രഷറർ നവാസ് വെള്ളിമാടുകുന്ന്, ജമാൽ എരഞ്ഞിമാവ്, അശ്റഫ് മേച്ചീരി, അമേഷ് എലത്തൂർ എന്നിവർ ആശംസകൾ നേർന്നു.

ജാഫർ എരമംഗലം ആമുഖപ്രഭാഷണവും, ഷിനു കൊയിലാണ്ടി സ്വാഗതവും, ഒമർ ഷരീഫ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് എം.ടി.ഹർഷാദ്, ഷസ ഹർഷാദ്, സഫാദ് അത്തോളി, അനാർ, അനുഷ ഒമർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജംഷീർ മണാശ്ശേരി, റഫീഖ് എരഞ്ഞിമാവ്, അബ്ദുറഹിമാർ കീഴരിയ്യൂർ, സൻജ്ജീർ, ഷിഹാബ് കൈതപ്പൊയിൽ, അബാൻ ഷഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: