റിയാദ് : മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ എൻ.രാമകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ സാമൂഹ്യ വിരുദ്ധർ കരിഓയിൽ ഒഴിച്ചു വൃത്തിഹീനമാക്കിയതിൽ റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഒരു കാലത്ത് എൻ.രാമകൃഷ്ണന്റെ നിഴലിനെ ഭയപ്പെട്ടവർ ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമകളെ പോലും ഭയപ്പെടുന്നു എന്നതാണ് ഈ സംഭവം അർത്ഥമാക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനാഘോഷ ആഘോഷ ചടങ്ങിലാണ് പ്രധിഷേധം രേഖപ്പെടുത്തിയത്.

ജില്ലാ പ്രസിഡന്റ് ഹാഷിം അധ്യക്ഷത വഹിച്ച പരിപാടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. അഷ്‌കർ കണ്ണൂർ, മുഹമ്മദലി കൂടാളി, രഘുനാഥ്‌ പറശ്ശിനികടവ്, യഹിയ കൊടുങ്ങല്ലൂർ, സജീഷ് കൂടാളി, സന്തോഷ് ബാബു, ഹരീന്ദ്രൻ കയ്യാറ്റുവള്ളി, സായി പ്രശാന്ത്, വിനോദ് വേങ്ങയിൽ, രാജീവൻ ചൊവ്വ, ബെന്നി വാടാനപ്പള്ളി, കെ.കെ.തോമസ് എന്നിവർ സംസാരിച്ചു. മുഹമ്മദ്‌ കുഞ്ഞി കൊർലായി സ്വാഗതവും നവാസ് കണ്ണൂർ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ