ജിദ്ദ: ഒഐസിസി ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ചു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയില്ലെന്നും അവ ഉപയോഗിക്കുന്നവരെ നിരുത്സാഹപെടുത്തുന്നതിനായി ശ്രമിക്കുമെന്നും പ്രതിജ്ഞ ചെയ്തു.

ലോക ജനസഖ്യത്തിൽ 100 കോടി ജനങ്ങൾ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാന്നെനും അവരിൽ കഴിഞ്ഞ വർഷം 60 ലക്ഷം പേർ ഇതിന്റെ ദൂഷ്യഫലം കാരണം മരണപെട്ടുവെന്നും, ആയതിനാൽ ഈ വിപത്തിനെതിരെ ശക്തമായ ബോധവൽക്കരണ പരിപാടി അനിവാര്യമാണെന്നും പ്രവാസി സംഘാടനകൾ ഇത്തരം കാര്യങ്ങളോട് മുഖം തിരിച്ചു നിൽക്കരുതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ.മുനീർ പറഞ്ഞു. ഈ വിഷയത്തിൽ സൗദി അറേബ്യയുടെ ‘വിഷൻ 2020 ‘ പരിപാടിയിൽ കൃത്യമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഇത് സ്വാഗതാർഹമാണെന്നും മുനീർ പറഞ്ഞു.

ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നൗഷാദ് അടൂർ, അലി തേക്കുതോട്, ശുകൂർ വക്കം, സമദ് കിണാശ്ശേരി, മുജീബ് മുത്തേടത്ത്, ശ്രീജിത്ത് കണ്ണൂർ, സഹീർ മാഞ്ഞാലി, അനിൽ കുമാർ പത്തനംതിട്ട, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ഷിബു കൂരി തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സേവന കേന്ദ്രയിലൂടെ നാട്ടിലേയ്ക്ക് പോകുന്ന കൊണ്ടോട്ടി സ്വദേശിയ്ക്കു ജിദ്ദ ഒഐസിസിയുടെ കാരുണ്യഹസ്തം പദ്ധതിയുടെ സഹായം ചടങ്ങിൽ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ഓഡിറ്റർ വിലാസ് അടൂർ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ