റിയാദ്: കഴിഞ്ഞ ദിവസം റിയാദിനടുത്തുള്ള അല്‍ഖര്‍ജില്‍ നിന്ന് ഏകദേശം നൂറു കിലോമീറ്റര്‍ അകലെ ഹോത്ത ബാനി തമീമില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ച കൊല്ലം ജില്ലയിലെ ഓച്ചിറ പായിക്കുഴി സ്വദേശി അപ്പുക്കുട്ടന്‍ പിള്ളയുടെ (55) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 25 വര്‍ഷമായി സൗദിയിലുണ്ടായിരുന്ന അപ്പുക്കുട്ടന്‍ പിള്ള ഹോത്ത ബാനി തമീമില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യയും രണ്ട് പെണ്‍മക്കളുമാണുള്ളത്. ഹോത്ത ബാനി തമീം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്‍വീനര്‍ കിഷോര്‍ ഇ നിസ്സാം, ജോയിന്റ് കണ്‍വീനര്‍ സലിം, കേളി ഹോത്ത തമീം യൂണിറ്റ് സെക്രട്ടറി പി.എ.റഹീം, യുണിറ്റ് അംഗം ബാബുരാജ്, അപ്പുക്കുട്ടന്‍ പിള്ളയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ റഷീദ് ബതാലി എന്നിവരുടെ ശ്രമഫലമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു. സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.