അബുദാബി: യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അൻപതോളം വിദേശ രാജ്യങ്ങളിൽ വാഹനമോടിക്കാൻ അനുമതി. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്.

അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി വന്‍ശക്തി രാജ്യങ്ങള്‍ക്ക് പുറമെ, സ്വിറ്റ്‌സര്‍ലൻഡ്, സ്വീഡന്‍, നെതര്‍ലൻഡ്സ്, അയര്‍ലൻഡ്, തുര്‍ക്കി, നോര്‍വേ, ലക്‌സംബര്‍ഗ്, ഗ്രീസ്, സ്‌പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്ക, കോമറോസ്, അള്‍ജീരിയ, ജിബൂട്ടി, സൊമാലിയ, സുഡാന്‍, മൗറിത്താനിയ, മോറോക്കോ, തുനീഷ്യ എന്നിവയാണ് യുഎഇ ലൈസന്‍സ് അംഗീകരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍.

ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മിഡിൽ ഈസ്റ്റിലെ സിറിയ, ലബനോന്‍, യമന്‍, ഇറാഖ്, പലസ്തീന്‍ എന്നിവിടങ്ങളിലും യുഎഇ ലൈസന്‍സിന് അംഗീകാരമുണ്ട്. ചൈനക്ക് പുറമെ സിംഗപ്പൂരാണ് പട്ടികയിലുള്ള മറ്റൊരു ഏഷ്യന്‍ രാജ്യം. കാനഡയില്‍ വാഹനമോടിക്കാനും യുഎഇ ലൈസന്‍സ് മതി. പോര്‍ച്ചുഗല്‍, ഫിന്‍ലൻഡ്, റോമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചിരുന്നു. പക്ഷെ, പുതിയ പട്ടികയില്‍ പോര്‍ച്ചുഗല്‍ ഇല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook