scorecardresearch

യുകെയിൽ നിന്നും ഒരു കുട്ടി ഗായകസംഘം; അംഗങ്ങളെല്ലാം മലയാളികൾ

സംവിധായകനും ഗായകനുമായ ഗോകുല്‍ ഹര്‍ഷനാണ് സംഘം രൂപീകരിച്ചത്

Nottingham Malayalee cultural association, Kids music band, Singing Stars, Kids music band video

നോട്ടിങ്ഹാം മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഒരു ഗായക സംഘം ഉടലെടുത്തിരിക്കുകയാണ് അങ്ങ് യു കെയില്‍. ‘സിഗിംങ് സ്റ്റാര്‍സ് ‘ എന്ന് പേര് നല്‍കിയ സംഘത്തില്‍ അഞ്ചു മുതല്‍ പതിനാറ് വയസ്സു വരെയുളള കുട്ടികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സംവിധായകനും ഗായകനുമായ ഗോകുല്‍ ഹര്‍ഷനാണ് സംഘം രൂപീകരിച്ചത്.

ഫെയ്‌സ്ബുക്ക് പേജിലൂടെ ഗായിക സുജാത സംഘത്തിന്റെ ആദ്യ കവര്‍ സോങ് ഷെയര്‍ ചെയ്തിട്ടുണ്ട്.

പതിനഞ്ചോളം കുട്ടികള്‍ ഊര്‍ജ്ജസ്വലരായി നിന്ന് പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ എന്നോണം നടി മാലാ പാര്‍വ്വതിയും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പാണ് ഗോകുല്‍ നോട്ടിങ്ഹാമില്‍ എത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ ഗോകുല്‍ തെക്കന്‍ ക്രോണിക്കിള്‍ എന്ന മ്യൂസിക്ക് ബാന്‍ഡിലെ പ്രധാന ഗായകന്‍ ആയിരുന്നു. സ്വന്തമായി അനവധി മ്യൂസിക്ക് ആല്‍ബങ്ങള്‍ ഗോകുല്‍ ചെയ്തിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തുന്ന ‘ ശലമോന്‍’ എന്ന ചിത്രത്തില്‍ സംഗീതം ഒരുക്കിയതും ഗോകുലാണ്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Nottingham malayalee cultural association launch kids music band singing stars video