കുവൈത്ത് സിറ്റി: ഇന്ത്യയിൽ വർധിച്ചു വരുന്ന ഗോമാംസത്തിന്റെ പേരിലുള്ള അക്രമണങ്ങളിൽ പ്രതിഷേധിച്ച്‌ കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈത്തിന്റെ നേതൃത്വത്തിൽ “നോട്ട്‌ ഇൻ മൈ നെയിം” ക്യാംപെയിൻ സംഘടിപ്പിച്ചു. പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട ഗോംമാംസത്തിന്റെ പേരിൽ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളുടെ തൽസമയ ആവിഷ്കാരം സദസ്സിനു വേറിട്ടൊരനുഭവമായി. സദസ്സിനെ ഞെട്ടിച്ച്കൊണ്ട്‌ ഗോസംരക്ഷകർ പരിപാടി അലങ്കോലപ്പെടുത്താൻ എത്തുകയും, അവരുടെ കാപട്യം തുറന്നു കാട്ടുകയും ചെയ്ത അവതരണം‌ സദസ്സിനെ അൽപ സമയം ആശങ്കയിലാക്കി. ഇന്ത്യയിൽ ന്യൂനപക്ഷവും, ദലിതരും അനുഭവിക്കുന്ന ആക്രമണങ്ങളുടെ നേർക്കാഴ്ച്ചയായി അത്‌ മാറി‌‌.

note, kuwait

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ന്യൂനപക്ഷ ക്ഷേമ ധനകാര്യ കമ്മീഷൻ ചെയർമാൻ പ്രൊഫ അബ്ദുൾ വഹാബ്‌ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭീതിയിലാണ്, രാജ്യത്ത്‌ നടക്കുന്ന അനീതികൾക്കെതിരെ ഇടതുപക്ഷ-മതനിരപേക്ഷ മനസ്സുകൾ ഒന്നിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കല കുവൈത്ത് ആക്‌ടിങ് പ്രസിഡന്റ്‌ കെ.വി.നിസാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ.സജി പരിപാടിക്ക്‌ സ്വാഗതം പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികളായ ഫൈസൽ മഞ്ചേരി, ധർമ്മരാജ്‌ മടപ്പള്ളി, അൻവർ സെയ്‌ദ്‌, ഹംസ പയ്യന്നൂർ, ഹമീദ്‌ കേളേത്ത്‌, ടി.വി.ഹിക്മത്‌, ബഷീർ ബാത്ത, അബ്ദുൾ ഫത്താഹ്‌, മുഹമ്മദ്‌ റിയാസ്‌ എന്നിവർ പരിപാടിക്ക്‌ ഐക്യദാർഢ്യം അർപ്പിച്ച്‌ ആംസാരിച്ചു. സമൂഹിക-സാംസ്കാരിക-മാധ്യമ പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു. പരിപാടിയിൽ കല കുവൈത്ത് പ്രവർത്തകർ അവതരിപ്പിച്ച പാട്ടുകളും, കവിതകളും ആവേശത്തോടെയാണ് സദസ്സ്‌ ഏറ്റെടുത്തത്‌.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ