തിരുവനന്തപുരം: യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നോര്‍ക്ക റൂട്ട്സ് സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുമാപ്പിൽ മടങ്ങി വരുന്നവരെ സഹായിക്കാനായി വിപുലമായ സംവിധാനം നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ യുഎഇയിലും കേരളത്തിലും ഒരുക്കിയിട്ടുണ്ട്.

കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗസംഘത്തെ യുഎഇയിലെ മലയാളികളെ സഹായിക്കാനായി നിയോഗിച്ചു. ലോകകേരളസഭ അംഗങ്ങളാണ് മറ്റ് മൂന്നുപേര്‍. പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇവരെ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായം ലഭ്യമാക്കും.

ബന്ധപ്പെടേണ്ടവരുടെ പേരും മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും:

കൊച്ചുകൃഷ്ണന്‍ മൊബൈല്‍ നമ്പര്‍ 00971555396862, ഇ-മെയില്‍ krishnank299@gmail.com

കെ.ബി.മുരളി മൊബൈല്‍ നമ്പര്‍ 00971506679690, ഇ-മെയില്‍ murali.karayil@gmail.com

മുഹമ്മദ് ഫയാസ് മൊബൈല്‍ നമ്പര്‍ 00971503418825, ഇ-മെയില്‍ mohamed.faiz@gmail.com

ബിജു സോമന്‍ മൊബൈല്‍ നമ്പര്‍ 00971504820656, ഇ-മെയില്‍ somanbiju@hotmail.com

norka helpline numbers in UAE

തിരികെ വരുന്നവരുടെ ചെലവുകള്‍ വഹിക്കാന്‍ തയ്യാറായി നിരവധി പ്രവാസി മലയാളികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാവരേയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഒരു പ്രവാസിക്കും അനാഥത്വം ഉണ്ടാകാതിരിക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും.

 Read More: യുഎഇ പൊതുമാപ്പ് ആർക്കൊക്കെ? അറിയേണ്ടതെല്ലാം

യുഎഇയിലെ പൊതുമാപ്പിൽ കേരളത്തിലേയ്ക്ക് മടങ്ങുന്നവരെ സൗജന്യമായി നാട്ടിലേയ്ക്ക് കൊണ്ടുവരുമെന്ന് ജൂൺ 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പിന് ഒക്ടോബർ 31 വരെയാണ് കാലാവധിയുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook