പ്രവാസികളുടെ മൃതദേഹം സൗജന്യമായി എത്തിക്കും; നോര്‍ക്ക റൂട്സും എയര്‍ ഇന്ത്യയും  ധാരണാപത്രം ഒപ്പിട്ടു

തൊഴില്‍ ഉടമയുടെയോ സ്പോണ്‍സറുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തിലാണു മൃതദേഹം എയര്‍ ഇന്ത്യ സൗജന്യമായി എത്തിക്കുക

Air India, എയര്‍ ഇന്ത്യ, NORKA Roots, നോര്‍ക്ക റൂട്സ് , NORKA Roots signs MOU with Air India,  എയര്‍ ഇന്ത്യയുമായി നോര്‍ക്ക റൂട്സ് ധാരണാപത്രം ഒപ്പുവച്ചു, Malayali expatriates, പ്രവാസി മലയാളികൾ, Fee airlift of bodies of Malayali expatriates, പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി എത്തിക്കും, Latest news, ലേറ്റസ്റ്റ് ന്യൂസ്, Gulf news, ഗൾഫ് ന്യൂസ്,  IE Malayalam, ഐഇ മലയാളം
Air India

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന നിരാലംബരായ പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുമായി നോര്‍ക്ക റൂട്സ് ധാരണാപത്രം ഒപ്പുവച്ചു.

തൊഴില്‍ ഉടമയുടെയോ സ്പോണ്‍സറുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തിലാണു മൃതദേഹം എയര്‍ ഇന്ത്യ സൗജന്യമായി എത്തിക്കുക. ഇതുസംബന്ധിച്ച പദ്ധതി നടത്തിപ്പിനു നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറും (കാര്‍ഗോ) ധാരണാപത്രം ഒപ്പുവച്ചു.

വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന ഭൗതികശരീരം നോര്‍ക്ക റൂട്സിന്റെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വിസ് മുഖേന വീടുകളില്‍ സൗജന്യമായി എത്തിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷാ ഫോറവും വിശദവിവരങ്ങളും നോര്‍ക്ക റൂട്‌സ് വെബ് സൈറ്റായ http://www.nokaroots.orgല്‍ ലഭിക്കുമെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്‌സ് ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്ന്) 00918802012345 (വിദേശത്തുനിന്നു മിസ്ഡ് കോള്‍ സേവനം) എന്നിവ വഴി ലഭിക്കും.

എയര്‍ ഇന്ത്യയുമായുള്ള കരാര്‍ അടിയന്തര പ്രാബല്യത്തോടെ നിലവില്‍ വന്നതായി നോര്‍ക്ക റൂട്‌സ് അധികൃതര്‍ പറഞ്ഞു. മൃതദേഹം കൊണ്ടുവരാനുള്ള വിമാനക്കൂലി നോര്‍ക്ക റൂട്‌സ് എയര്‍ ഇന്ത്യക്കു നല്‍കും. പദ്ധതിക്കായി 42 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സിന് അനുവദിച്ചിട്ടുണ്ട്.

 

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Norka and air india sign agreement on transportation of dead bodies of expats

Next Story
സൗദി അറാംകോ ഓഹരികൾക്കായി മലയാളികളും; വാങ്ങുന്നതെങ്ങനെ?Saudi Aramco, സൗദി അറാംകോ, IPO, ഓഹരി വില്‍പ്പന, 3 billion shares, 300 കോടി ഓഹരികൾ, Latest Malayalam news, ലേറ്റസ്റ്റ് മലയാളം വാർത്തകൾ, Gulf news, ഗൾഫ് വാർത്തകൾ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com