റിയാദ്: സൗദി അറേബ്യയിൽ വിദേശികളുടെ കുടുംബങ്ങൾക്കുള്ള ലെവിയിൽ മാറ്റമില്ല. 2017 ജൂലൈ വിദേശ തൊഴിലാളികളുടെ വിസയിൽ ആശ്രിതരായി കഴിയുന്ന ഭാര്യ, കുട്ടികൾ, മാതാവ്, പിതാവ് ഉൾപ്പടെ ഓരോ താമസ രേഖ (ഇഖാമ) ക്കും മാസം 100 റിയാൽ വച്ച് നൽകണം. ഇത് 2018 ജൂലൈ മാസത്തോടെ ഇരുനൂറും, 2019 ഇൽ 300, 2020 ൽ നാനൂറുമായും ഉയരും. സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ നിലവിൽ പ്രതിമാസം ഇരു നൂറ് എന്നുള്ളത് 400 ആയി ഉയരും. ഇതോടെ ഒരാളുടെ ഇഖാമ പുതുക്കുന്നതിന് പാസ്പോർട്ട് ഓഫീസ് ഫീസ് ഉൾപ്പടെ 3150 എന്നത് 5550 സൗദി സൗദി റിയാലാകും.

300 -മുതൽ -500 വരെയാണ് മിനിമം ഇൻഷുറൻസ് പോളിസി. ഇതുൾപ്പെടെ 6000 സൗദി റിയാലോളം ഇനി താമസ രേഖ പുതുക്കുന്നതിന് ചിലവ് വരും. ലെവി പിൻവലിച്ചു എന്നും ഇളവ് നൽകിയെന്നും തുടങ്ങി ധാരാളം കിംവദന്തികൾ പരന്നിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെല്ലാം മറുപടിയായാണ് നേരത്തെ എടുത്ത തീരുമാനങ്ങളിൽ നിന്നും പിറകോട്ടില്ല എന്ന് ധനകാര്യ മന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തത്.

2019 ൽ ഇഖാമ പുതുക്കാൻ പാസ്സ്‌പോർട്ട് ഓഫീസ് ഫീസ് ഉൾപ്പടെ ഏകദേശം 8450 സൗദി റിയാലും 2020 10,850 സൗദി റിയാലും നൽകേണ്ടി വരും. അതേസമയം സ്വദേശികളുടെ എണ്ണം വർധിച്ചാൽ ലെവിയിൽ ഇളവുണ്ട്. 2018 ലെ മുഖ്യവരുമാന ഇനമായിരിക്കും വിദേശികളുടെ ലെവി. സ്വകാര്യ മേഖലയിൽ സ്വദേശികളെ കൂടുതൽ പരിഗണിക്കുന്നതിന് പുതിയ നിയമങ്ങൾക്ക് സാധ്യമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ