റിയാദ് : കേരളത്തിൽ ഭീതി വിതക്കുന്ന നിപ വൈറസ് പരക്കുന്നതിനാൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്‌റൈൻ, യു എ ഇ കോൺസുലേറ്റുകൾ പൗരന്മാർക്ക് നിർദേശം നൽകി. വൈറസ് പരക്കുന്ന സാഹചര്യം നിയത്രണത്തിലാകും വരെ യാത്രകൾ ഒഴിവാക്കണമെന്നാണ് ബഹ്‌റൈൻ കോൺസുലേറ്റ് ട്വിറ്റർ വഴി നിർദേശം നൽകിയത്.

അതെ സമയം സൗദി കോൺസുലേറ്റിൽ നിന്ന് ഇത്തരത്തിൽ ഒരു ജാഗ്രത നിർദേശമുള്ളതായുള്ള വാർത്തകൾ ലഭ്യമല്ല. വൈറസുമായി ബന്ധപ്പെട്ട ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെടാൻ യു എ ഇ കോൺസുലേറ്റ് പ്രതേക ഓൺലൈൻ സർവീസ് ആരംഭിച്ചു.

നിർബന്ധിത യാത്ര വിലക്കുകൾ ഇതുവരെ വരെ ഒരു രാജ്യവും പുറപ്പെടുവിച്ചിട്ടില്ല. വൈറസ് പടരുകയും മരണ സംഖ്യ കൂടുകയും ചെയ്താൽ യാത്രാവിലക്കിന് സാധ്യതയേറെയാണ്. ഇക്കാര്യത്തിൽ നാട്ടിൽ അവധിക്ക് പോയ പ്രവാസികൾ ആശങ്കയിലാണ്. യാത്ര വിലക്കുണ്ടെന്ന വ്യാജ പ്രാചരണങ്ങളും സജീവമാണ്. പതിനൊന്ന് പേരാണ് ഇതുവരെ നിപ്പ ബാധയിൽ മരിച്ചത്.രോഗം ബാധിച്ച രണ്ടുപേർ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ആൾ ഇന്ത്യ മെഡിക്കൽ സയൻസിലെ വിദഗ്‌ദ്ധ സംഘം ജില്ലയിലെത്തിയിട്ടുണ്ട്. അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഭയപ്പെടേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. നിപ്പ ബാധയ്ക്കെതിരായ മരുന്ന് മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തുകഴിഞ്ഞു

വാർത്ത : നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ