റിയാദ് : അറബിക് പുതു വർഷം തുടക്കത്തിൽ തന്നെ പരിശോധനകൾ  സജീവമാക്കി മന്ത്രാലയങ്ങൾ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ  തൊഴിൽ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, പാസ്‌പോർട്ട് വിഭാഗം (ജവാസാത്) തുടങ്ങി വിവിധ വകുപ്പുകൾ നടത്തിയ പരിശാധനയിൽ നിരവധി നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്.

‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന തലവാചകത്തിൽ സൗദി അറേബ്യ ആരംഭിച്ച ക്യാമ്പയിൻ വഴി ഇതുവരെ അറസ്റ്റിലായത് മുപ്പത്തിയെട്ട് ലക്ഷത്തോളം വിദേശികളാണ്. ഇവരിൽ ഒമ്പത് ലക്ഷത്തോളം ആളുകളെ നാട് കടത്തി. സ്വദേശികൾക്കായി സംവരണം ചെയ്ത മേഖലകളിൽ വിദേശികൾ ജോലി ചെയ്യുന്നത് തൊഴിൽ മന്ത്രാലയം ഗൗരവമായി പരിശോധിക്കുന്നുണ്ട്. ഇത്തരം കേസുകൾ പിടിക്കപ്പെട്ടാൽ ഇരുപതിനായിരം റിയാലാണ് തൊഴിലുടമക്ക് പിഴ ഈടാക്കുന്നത്.

Read Also: 23 ഭാഷകള്‍,ഒരൊറ്റ ത്രിവര്‍ണ പതാക; ഭാഷാ വൈവിധ്യം ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ഗാന്ധി

മിനി സൂപ്പർ മാർക്കറ്റ് (ബകാല), ഇറച്ചി വിൽപന ശാലകൾ, ബാർബർ ഷോപ്പുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പും മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പരിശോധന തുടരുന്നത്. വ്യാജ ഉത്‌പന്നങ്ങൾ  വിൽപന നടത്തുന്നതും, അന്യായ വില ഈടാക്കി  ഉപഭോക്താളെ വഞ്ചിക്കുന്നതും ഉൾപ്പെടെയുള്ള  നിയമ ലംഘനങ്ങൾ കണ്ടെത്താൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പ്രതേക പരിശോധന സംഘം നിലവിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook