കുവൈത്ത് സിറ്റി: കേരളത്തിന്റെ സമഗ്ര വികസനത്തിനായി പ്രവാസി പ്രൊഫഷനലുകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ കുവൈത്തിലെ എൻജിനീയർ, ഡോക്ടർ, അഡ്വക്കേറ്റ്, ചാർട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയ പ്രൊഫഷനലുകളുടെ സംഘടനയായ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈത്ത് വാർഷിക പൊതുയോഗം മംഗാഫ് കല സെന്റർ ഓഡിറ്റോറിയത്തിൽ മെയ് 12ന് നടന്നു.

പ്രസിഡന്റ് വിനോദ് എ.പി നായർ അധ്യക്ഷത വഹിച്ച യോഗം, കേരള പ്രവാസി ക്ഷേമ ബോർഡ് അംഗം എൻ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനിൽ കുമാർ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ.രാജഗോപാലൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വരണാധികാരി കിരണിന്റെ നേതൃത്വത്തിൽ 23 അംഗ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരെഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി 2017-18 വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കായി ജി.സന്തോഷ് കുമാർ (പ്രസിഡന്റ്), ഇ.രാജഗോപാലൻ (വൈസ് പ്രസിഡന്റ് ), അനിൽ കുമാർ പി.എൻ (ജനറൽ സെക്രട്ടറി), സുനിൽ കുമാർ വി.പി (ജോയന്റ് സെക്രട്ടറി), ബിജു ജനാർദ്ദനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

തുടർന്ന് ”തൊഴിൽ, വാണിജ്യ, പ്രവാസി ക്ഷേമ നിയമങ്ങൾ” എന്ന വിഷയത്തെ അധികരിച്ച് അഡ്വ. തോമസ് സ്റ്റീഫൻ സെമിനാർ അവതരിപ്പിച്ചു. അശോക് കുമാർ സ്വാഗതവും​ ഷംനാദ് നന്ദിയും പറഞ്ഞ യോഗത്തിൽ ഷാജി മഠത്തിൽ മോഡറേറ്ററായി പ്രവർത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ