മനാമ: സർക്കാരുകൾ പ്രവാസികൾക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികൾ നേടിയെടുക്കാൻ പ്രവാസി സംഘടനകൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കേരളത്തിലെ പ്രമുഖ സാമൂഹ്യ പ്രവർത്തക ഷാഹിദാ കമാൽ അഭിപ്രായപ്പെട്ടു.ബഹ്‌റൈനിൽ പുതുതായി രൂപീകരിച്ച പ്രവാസി മലയാളി സംഘടനയായ മൈത്രി സോഷ്യൽ അസ്സോസിയേഷന്റെ അംഗത്വ വിതരണോദ്ഘാടന പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയാരുന്നു അവർ.

ഏതു നിമിഷവും പ്രവാസം മതിയാക്കി നാട്ടിൽ തിരികെയെത്തുമ്പോൾ നിരവധി വെല്ലുവിളികളാണ് പ്രവാസികൾ നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ സ്വന്തമായി സ്ഥിരവരുമാനം കൂടി ഇല്ലായെങ്കിൽ അവർക്ക് പിടിച്ചു നിൽക്കാൻ പ്രയാസകരമാകും. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള പല ആനുകൂല്യങ്ങളും പ്രവാസി സമൂഹം നേടിയെടുക്കുന്നില്ല എന്നത് യാഥാർഥ്യം തന്നെയാണ്. പ്രവാസികളുടെ പുനരധിവാസമെന്നത് ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി സംഘടനകൾ പ്രവാസികൾക്കിടയിൽ ഉണർന്നു പ്രവർത്തിക്കണ്ടത്തിണ്ടതിന്റെ അനിവാര്യത വർദ്ധിക്കുന്നത്. ഇന്ന് ഇന്ത്യയിലെ സംഘ് പരിവാർ ശക്തികളുടെ കടന്നാക്രമണത്തെയും ഭരണകൂട ഭീകരതയെയും പൊതു സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ട സമയം അതിക്രമിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

സിയാദ് ഏഴംകുളം അധ്യക്ഷനായിരുന്നു. സിക്കന്ദർ സിദ്ദീഖ് ഖിറാഅത്ത് നടത്തി. തേവലക്കര ബാദുഷ സ്വാഗതം പറഞ്ഞു. മൈത്രി സോഷ്യൽ അസോസിയേഷൻ, ബഹ്‌റൈന്റെ പ്രഥമ അംഗത്വം നോർക്ക ബഹ്‌റൈൻ കോഡിനേറ്റർ സിറാജ് കൊട്ടാരക്കര ഡോ.താജുദീന് നൽകി നിർവഹിച്ചു. സിറാജ് കൊട്ടാരക്കര, ഡോ.താജുദീൻ, അഡ്വ.ഷബീർ പത്തനംതിട്ട, നിസ്സാർ കൊല്ലം, നജീബ് കോട്ടയം, ഇബ്രാഹിം അദുഹം എറണാകുളം,
നസീർ നെടുങ്കണ്ടം, ഷാനവാസ് കായംകുളം, ഡോ.ഷംനാദ് തുടങ്ങിയവർ ആശംസകൾ നേർന്നു. ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു. നവാസ് കുണ്ടറ നന്ദി പ്രകാശിപ്പിച്ചു. മൈത്രി സോഷ്യൽ അസോസിയേഷനിൽ അംഗത്വമെടുക്കുവാൻ താല്പര്യമുള്ളവർ 33620917, 33311919, 3305763, 36736599 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook