റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നജിം കൊച്ചുകലുങ്ക് (ഗള്‍ഫ് മാധ്യമം – പ്രസി), ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടിവി – ജന. സെക്ര), കെ.സി.എം അബ്ദുല്ല (മീഡിയ വണ്‍ – ട്രഷ), റഷീദ് ഖാസിമി (തേജസ് – ചീഫ് കോഓഡിനേറ്റര്‍), അക്ബര്‍ വേങ്ങാട്ട് (ചന്ദ്രിക – വൈ. പ്രസി), ഗഫൂര്‍ മാവൂര്‍ (കൈരളി ടിവി – ജോ. സെക്ര) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.

riyadh indian media forum

കെ.സി.എം അബ്ദുല്ല (ട്രഷ), റഷീദ് ഖാസിമി (ചീഫ് കോ)

ഷക്കീബ് കൊളക്കാടന്‍ (വര്‍ത്തമാനം – അക്കാദമിക്), വി.ജെ.നസ്റുദ്ദീന്‍ (റിപ്പോര്‍ട്ടര്‍ ടിവി – കള്‍ച്ചറല്‍/ലൈബ്രറി), ബഷീര്‍ പാങ്ങോട് (ജനം ടിവി – ഈവന്‍റ്), സുലൈമാന്‍ ഊരകം (മലയാളം ന്യൂസ് – വെല്‍ഫെയര്‍) എന്നിവര്‍ വിവിധ വിഭാഗങ്ങളുടെ കണ്‍വീനര്‍മാരാണ്. അശ്റഫ് വേങ്ങാട്ട് (ചന്ദ്രിക), ഉബൈദ് എടവണ്ണ (ജയ്ഹിന്ദ് ടിവി), നാസര്‍ കാരന്തൂര്‍ (ഏഷ്യാനെറ്റ്) എന്നിവര്‍ രക്ഷാധികാരി സമതി അംഗങ്ങളും നൗഷാദ് കോര്‍മത്ത്, ജലീല്‍ ആലപ്പുഴ, ഷാജി ലാല്‍, ശഫീഖ് കിനാലൂര്‍ എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളുമാണ്.

യോഗത്തില്‍ മുന്‍ പ്രസിഡന്‍റ് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.ജെ.നസ്റുദ്ദീന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റഷീദ് ഖാസിമി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രക്ഷാധികാരികളായ അശ്റഫ് വേങ്ങാട്ട്, ബഷീര്‍ പാങ്ങോട്, ഷക്കീബ് കൊളക്കാടന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ