/indian-express-malayalam/media/media_files/uploads/2017/08/macca.jpg)
മക്ക: പുണ്യഭൂമിയായ മക്കയിൽ എത്തുന്ന തീർഥാടകരെ സഹായിക്കാൻ പുതിയ ഹെൽപ്‌ലൈൻ സംവിധാനം ഏർപ്പെടുത്തി. തീര്‍ഥാടകര്‍ക്ക് അപകടമോ, അത്യാഹിതമോ, അതിക്രമങ്ങളോ നേരിടേണ്ടി വന്നാൽ 911 എന്ന നമ്പർ ഡയൽ ചെയ്താൽ മതി, നിങ്ങളെ സഹായിക്കാൻ സുരക്ഷാ ചുമതലയുള്ളവർ പാഞ്ഞെത്തും. സൗദി അറേബ്യയിലെ സർവവിധ സുരക്ഷാ സന്നാഹങ്ങളുടെയും കേന്ദ്രീകൃത ഓപ്പറേഷന്‍ സെന്ററിലേക്കാണ് സന്ദേശം എത്തുന്നത്.
സഹായം അഭ്യർഥിച്ച് സുരക്ഷസേനയെ സമീപിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെയാണ് ഹെൽപ്‌ലൈൻ സംവിധാനം ഏർപ്പെടുത്തിയത്. ഏകദേശം 30,000 ഓളം പേരാണ് സുരക്ഷാസേനയെ പ്രതിദിനം സമീപിക്കുന്നത്. പുതിയ ഹെൽപ്‌ലൈൻ സംവിധാനം വിവിധ ഭാഷകളിൽ സജ്ജീകരിച്ചിട്ടുണ്ട്. അറബി, ഉറുദു, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനീഷ്യ ഭാഷകളിൽ തീർഥാടകർക്ക് ആശയവിനിമയം നടത്താം.
സ്ത്രീകൾക്ക് പരാതി പറയാൻ സ്ത്രീകളുടെ തന്നെ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. തീർഥാടകരുടെ സുരക്ഷയ്ക്കായി 4K ക്വാളിറ്റിയില്‍ 15,000 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.