പുതിയ തരം കോവിഡ്; സൗദിക്കും ഒമാനും പിറകെ വിമാന സർവീസുകൾ റദ്ദാക്കി കുവൈത്തും

കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനം

kuwait, road

കുവൈത്ത് സിറ്റി: ബ്രിട്ടണിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടത്തിയതിനെത്തുടർന്ന് കര, വ്യോമ, നാവിക അതിര്‍ത്തികൾ അടക്കാനും രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവയ്ക്കാനും നടപടി സ്വീകരിച്ച് കൂടുതൽ ഗൾഫ് രാജ്യങ്ങൾ. രാജ്യത്തെ അതിർത്തി അടച്ചിടാനും രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവയ്ക്കാനും സൗദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിറകെ ഒമാനും കുവൈത്തും സമാന നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

ഡിസംബര്‍ 22 ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടുമെന്ന് ഒമാൻ പരമോന്നത സമിതി അറിയിച്ചു. ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി.

Read More: കോവിഡിന്റെ പുതിയ വക ഭേദം: യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കും

അതിർത്തികൾ അടയ്ക്കുകയാണെന്നും രാജ്യാന്തര വിമാനങ്ങൾക്കു ജനുവരി ഒന്ന് വരെ വിലക്കേർപ്പെടുത്തുകയാണെന്നും കുവൈത്ത് സർക്കാർ അറിയിച്ചു. നേരത്തേ യുകെയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും വിലക്ക് ഏർപ്പെടുത്തിയതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു.

അതേസമയം സൗദിയിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുന്നതായി യുഎഇയിലെ വിമാനക്കമ്പനികൾ അറിയിച്ചു. ഇത്തിഹാദ്, എമിറേറ്റ്സ് വിമാനക്കമ്പനികളാണ് സർവീസുകൾ നിർത്തിവയ്ക്കുന്നതായി അറിയിച്ചത്. ഇനിയൊറിയിപ്പുണ്ടാകും വരെ വിമാന സർവീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് അധികൃതർ അറിയിച്ചു. ഈ മാസം 27 വരെ സർവീസ് നിർത്തിവയ്ക്കുന്നതായി എമിറേറ്റ്സ് അറിയിച്ചു.

Web Title: New covid 19 strain uk measures taken by gulf countries oman kuwait saudi

Next Story
ദുബായ് ഡ്യൂട്ടിഫ്രീയുടെ 10 ലക്ഷം ഡോളർ മലയാളിക്ക്dubai duty free, millennium millionaire, lottery, malayalai, gulf news, ദുബായ് ഡ്യൂട്ടീ ഫ്രീ, Gulf News, UAE News, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com