റിയാദ്: ലാറ്റിൻ അമേരിക്കൻ കാൽപന്ത് കളിയുടെ പുതിയ ചുവടുകൾ അറബ് ഫുട്ബാൾ ക്യാമ്പിൽ പരിശീലിപ്പിക്കാൻ മുൻ അർജന്റീന പരിശീലകൻ‍ എഡ്വേർഡോ ബൗസയെ സൗദി അറേബ്യ ദേശീയ ഫുട്ബോൾ ടീം കോച്ചായി നിയമിച്ചു. ഡച്ച് പരിശീലകൻ ബെർട്ട് വാൻ മാർവികുമായുള്ള കരാർ അവസാനിപ്പിച്ചാണ് ബൗസുമായുള്ള പുതിയ കരാർ. 2018 റഷ്യൻ ലോകകപ്പിനു യോഗ്യത നേടിയ ടീമിനെ സജ്ജരാക്കുക എന്നതാണ് ബൗസയുടെ പ്രധാന ചുമതല.

യുഎഇ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു ബൗസ. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയോടൊപ്പം കളിച്ച താരമാണ് പുതിയ സൗദി ടീം തലവൻ. ലോകകപ്പിൽ ഗ്രൂപ്പ് ബി യിൽ പത്തൊൻപത് പോയിന്റുമായി രണ്ടാം സ്ഥാനത്താണിപ്പോൾ സൗദി ടീം. പുതിയ പരിശീലകൻ ടീമിനെ ഏത് രീതിയിൽ പരിശീലിപ്പിക്കുമെന്ന് കാത്തിരിക്കുകയാണ് രാജ്യത്തെ ഫുട്ബോൾ പ്രേമികൾ.

അടുത്തവർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ പങ്കടുക്കുന്നതിന് യോഗ്യത നേടിയത് മുതൽ സൗദിയിലെ ഫുട്ബോൾ പ്രേമികൾക്കിടയിൽ പരിശീലകരെ കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ നടന്നിരുന്നു. ലോകകപ്പിൽ വലിയ കുതിപ്പുണ്ടാക്കാൻ സൗദി ടീമിന് പുതിയ കാരണമാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ