മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ടോയ്‌ലറ്റില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച യുവതി ദിവസങ്ങള്‍ക്കുമുമ്പു ഗര്‍ഭം അലസുന്നതിനുള്ള ഗുളിക കഴിച്ചിരുന്നതായി കണ്ടെത്തി. മാര്‍ച്ച് ആറിന് യുഎഇ ഫ്‌ളൈറ്റില്‍ കയറുന്നതിനു മുമ്പായിരുന്നു യുവതി മൃതദേഹം ഉപേക്ഷിച്ചത്.

ഇന്റര്‍പോളിന്റെ സഹായത്തോടെ യുഎഇയില്‍ വച്ച് അറസ്റ്റിലായ യുവതിയെ ബഹ്‌റൈനില്‍ എത്തിക്കുകയും പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുകയും ചെയ്തിരിക്കയാണ്. രാജ്യം വിടുന്നതിനു മുമ്പ് യുവതി ഗുളിക കഴിച്ചതായി തെളിഞ്ഞതായി കുടുംബ, ശിശു പ്രോസിക്യൂഷന്‍ പ്രതിനിധി ഹമദ് അല്‍ ഖലാഫ് വെളിപ്പെടുത്തി.

യുഎഇ വഴി ഇന്തോനേഷ്യയിലേക്കായിരുന്നു യുവതിക്കു പോകേണ്ടിയിരുന്നതെന്നു കരുതുന്നു. സ്ത്രീ ചാപിള്ളയെയാണോ പ്രസവിച്ചത് ഗര്‍ഭസ്ഥ ശിശുവിന് എത്ര ആഴ്ച പ്രായമുണ്ടായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവര്‍ ഗുളിക കഴിച്ചതിന്റെ ഡോക്ടറുടെ കുറിപ്പും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ബഹ്‌റൈനും യുഎഇയും തമ്മില്‍ ജുഡീഷ്യല്‍ സഹകരണം ആവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ