Latest News

ബഹ്‌റൈന്‍ വിമാനത്താവള ടോയ്‌ലറ്റില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹാന്റ് ബാഗില്‍ അടച്ചുപൂട്ടിയ നിലയിലായിരുന്നു മൃതദേഹം. ശ്രീലങ്കന്‍ യുവതിയാണു മൃതദേഹം ബാത്ത്‌റൂമിലെ മാലിന്യപ്പെട്ടിയില്‍ ഉപേക്ഷിച്ചതെന്നു കണ്ടെത്തിയതായി ബഹ്‌റൈന്‍ കുടുംബ, ശിശു പ്രോസിക്യൂഷന്‍ മേധാവി ആമിന ഇസാ പറഞ്ഞു.

new born baby

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവള ടോയ്‌ലറ്റിലെ മാലിന്യപ്പെട്ടിയില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹാന്റ് ബാഗില്‍ അടച്ചുപൂട്ടിയ നിലയിലായിരുന്നു മൃതദേഹം. ശ്രീലങ്കന്‍ യുവതിയാണു മൃതദേഹം ബാത്ത്‌റൂമിലെ മാലിന്യപ്പെട്ടിയില്‍ ഉപേക്ഷിച്ചതെന്നു കണ്ടെത്തിയതായി ബഹ്‌റൈന്‍ കുടുംബ, ശിശു പ്രോസിക്യൂഷന്‍ മേധാവി ആമിന ഇസാ പറഞ്ഞു. യുവതിയെ ബഹ്‌റൈനിലേക്കു തിരികെ കൊണ്ടുവരുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

ബഹ്‌റൈനില്‍നിന്നും ദുബായ് വഴി നാട്ടിലേക്കു യാത്ര ചെയ്യുകയായിരുന്നു യുവതി. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നു യുവതി പ്രസവാനന്തര ശുശ്രൂഷ സ്വീകരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചു. യുവതി മൃതദേഹം ഉപേക്ഷിക്കുന്നതിനു മുമ്പ് വിമാനത്താവളത്തിലെ രണ്ടു ടോയ്‌ലറ്റുകളില്‍ പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. യാത്ര പുറപ്പെടുന്ന ലോഞ്ചില്‍ ചെക്ക് ഇന്‍ ഏരിയക്കു പുറത്തുള്ള ബാത്ത് റൂമിലാണ് മൃതദേഹം ഉപേക്ഷിച്ചത്. ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യുന്ന ജോലിക്കാരനാണ് മാലിന്യപെട്ടിയില്‍ മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്.

സംഭവത്തില്‍ എയര്‍ പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ സംഘം സ്ഥലം സന്ദര്‍ശിച്ചു മൃതദേഹത്തിന്റെ ഫോറന്‍സിക് പരിശോധന നടത്തുകയും സാക്ഷികളില്‍ നിന്നു തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. യുവതിയെ ബഹ്‌റൈനിലെത്തിച്ചു വിശദമായ തെളിവെടുക്കാനാണ് പരിപാടി.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: New born baby deadbody found in baharain international airport

Next Story
കരിപ്പൂര്‍: ഒഐസിസി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചുoicc
The moderation of comments is automated and not cleared manually by malayalam.indianexpress.com