scorecardresearch

Latest News

നെഹ്‌റു ട്രോഫി വള്ളംകളി ഇത്തവണ യുഎഇയിലും

യുഎഇ നെഹ്‌റു ട്രോഫിയുടെ ബ്രോഷർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

UAE, Nehru Trophy

നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം കേരളത്തിന് പുറമെ യുഎഇയിലും നടക്കും. 2022 മാർച്ച് 27-ന് റാസൽഖൈമയിലാണ് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുക.

ഇന്റർനാഷണൽ മറൈൻ സ്‌പോർട്‌സ് ക്ലബ് റാസൽഖൈമ, ദ ബ്രൂ മീഡിയ എന്നിവയുടെ പങ്കാളിത്തത്തോടെ അൽ മർജാൻ ദ്വീപിലാണ് പരിപാടി.യുഎഇയിൽ പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ നെഹ്‌റു ട്രോഫി സംഘാടകരുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. സംഘാടകർക്ക് പിണറായി വിജയൻ വിജയാശംസകൾ നേരുകയും അദ്ദേഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

2022 ലെ യുഎഇ നെഹ്‌റു ട്രോഫിയുടെ ബ്രോഷറും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരളത്തിന്റെ പൈതൃകം രാജ്യാന്തര പ്രേക്ഷകരുമായി പങ്കുവെക്കുമെന്ന് കേട്ടതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Nehru trophy boat race 2022 uae ras al khaimah