റിയാദ്: ദിനം പ്രതി പ്രവാസികളായ നൂറുകണക്കിനു പേർ ഉപയോഗിക്കുന്ന നെടുമ്പാശേരി എയർപോർട്ടിലെ ബസ്‌ സ്റ്റോപ്പ്‌ വളരെ ദുരിതാവസ്ഥയിലാണെന്നും മഴയായാലും വെയിലായാലും ലഗേജുമായി ബസ്‌ കാത്ത്‌ നിൽക്കുന്നവർ അനുഭവിക്കുന്ന വിഷമം‌ ആരും കാണുന്നില്ലെന്നും കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ. പ്രവാസികളെ മുന്നിൽ കണ്ട്‌ ആഢംബരത്തിനു ഒരു കുറവുമില്ലാതെ മൂന്ന് ടെർമിനലുകൾ പണിത വിമാനത്താവളത്തിലെ ബസ്റ്റോപ്പിനു ഒരു മേൽക്കൂര പോലും ഉത്തരവാദിത്വപ്പെട്ടവർ നിർമ്മിച്ചില്ലെന്നത് തികച്ചും അപലപനീയമാണ്. ഈ അവഗണനയ്ക്ക്‌ അറുതി വരുത്തണം എന്നും കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. എമിഗ്രേഷൻ ഉദ്യോഗസ്ഥരും ടാക്സി ലോബിയും മുതൽ ഉള്ള അനധികൃത കൂട്ടുകെട്ട്‌ ആണ് ഇതിനു പിന്നിൽ എന്നും യോഗം വിലയിരുത്തി.

അധികാരികൾ നിസംഗത തുടർന്നാൽ എല്ലാ എയർപോർട്ടിനടുത്തും പ്രവാസികൾക്കായി ഹെൽപ്‌ലൈൻ സെന്ററുകളും തുച്ഛമായ ഫീസിൽ പ്രവാസികൾക്കായി വിശ്രമമുറികളും കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ (KPWA) മുൻകൈ എടുത്ത്‌ പണിയും എന്നും ഭാരവാഹികൾ പ്രഖ്യാപിച്ചു.

ഇതടക്കമുള്ള യാത്രാ ക്ലേശങ്ങളിൽ നിന്നും പ്രവാസികളെ മുക്തമാക്കാൻ KPWAയുടെ വിദേശ/ ജില്ലാ കമ്മിറ്റികൾ മുഖേനെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുബാറക്ക്‌ കാമ്പ്രത്ത്‌ കുവൈത്ത്, KPWA Global Core Admin Chairman +965 66387619, സ്റ്റേറ്റ്‌ അഡ്‌ഹോക്ക്‌/ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹാഷിം മുണ്ടോന്‍ (00919895959648), കോഴിക്കോട് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കൊടുവള്ളി (00919048515808), കണ്ണൂർ ജില്ല ജനറല്‍ സെക്രട്ടറി നിസാമുദ്ദീൻ (009190482 69149), തൃശൂർ ജില്ല രക്ഷാധികാരി ഷെമീർ ചീരക്കുഴി (00919567297532) തുടങ്ങിയവരുടെ നേതൃത്വത്തിൽ അഡ്‌ഹോക്ക്‌ ആക്ഷൻ കൗൺസിൽ സ്ഥാപിച്ചു. വരും ദിവസങ്ങളിൽ KPWA പ്രവാസ രാജ്യങ്ങളിലെയും നാട്ടിലെ KPWA ജില്ലാ കമ്മിറ്റികളിലെയും സംയുക്ത ഭാരവാഹികളുടെ നേതൃത്വത്തിൽ പരിഹാരനിർദ്ദേശം അടക്കം പ്രതിഷേധം ആരംഭിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ