ജിദ്ദ: പാക്കിസ്ഥാൻ പ്രസിഡന്റ് നവാസ് ഷെരീഫ് സൗദി അറേബ്യയിലെത്തി. മക്ക ഗവർണർ പ്രിൻസ് ഖാലിദ് അൽ ഫൈസൽ മറ്റ് ഉന്നത തല സൗദി ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചത്. ജിദ്ദ അൽ സലാമ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, സഹകരിക്കാവുന്ന മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതും ചർച്ചയായി. ഇരുവരും റമസാൻ ആശംസകൾ നേർന്നു.

സൗദി ആഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ നായിഫ്, മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ, ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി മിത്ഹബ് ബിൻ അബ്ദുള്ള, മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. നവാസ് ഷെരീഫിനും അദ്ദേഹത്തെ അനുഗമിക്കുന്നവർക്കുമായി സൽമാൻ രാജാവ് ഇഫ്താർ വിരുന്നു ഒരുക്കിയിരുന്നു. പാക്കിസ്ഥാൻ ധനകാര്യ മന്ത്രി ഇഷാക് ദാർ, പ്രധാനമന്ത്രിയുടെ ഉപദേശകൻ സർതാജ് അസീസ്, ആർമി ചീഫ് ഖമർ ജാവേദ് എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ