ജിദ്ദ: ജിദ്ദ നവോദയ ബവാദി ഏരിയ കമ്മിറ്റി അൽമാസ് ഐഡിയൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ് ജനപങ്കളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി പ്രശസ്ത ഡോക്റ്റർമാരുടെ സാന്നിദ്ധ്യത്തിൽ ഹൃദയ വ്യക്ക സംബന്ധമായ പരിശോധനകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.മെഡിക്കൽ ക്യാമ്പ് ഡോ: നൗഷാദ് ഉദ്ഘാ ടനം ചെയ്തു

പ്രവാസികളുടെ ജീവിത സാഹചര്യം ഒത്തിരി രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണെന്നും അതുകൊണ്ട് കൃത്യമായ വ്യായാമവും ആ റ് മാസത്തിൽ ഒരിക്കലുള്ള ചെക്കപ്പും ഒരു വിധം രോഗങ്ങളെ തടയാൻ കഴിയുമെന്ന് ഡോക്ടർ സൂചിപ്പിച്ചു.
ക്യാമ്പിൽ ജിദ്ദ നവോദയ ജനറൽ സിക്രട്ടറി നവാസ് വെമ്പായം നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, രക്ഷാധി സമിതി അംഗങ്ങളായ അബ്ദുറഹിമാൻ വണ്ടൂര്, കെ.കെ സുരേഷ്, ഏരിയ സിക്രട്ടറി മൊയ്ദിൻ പ്രസിഡന്റ് റഫീക്ക് മമ്പാട്, ഏരിയ രക്ഷാധികാരി ഹുസൈൻ വല്ലിശ്ശേരി
മറ്റു കേന്ദ്ര ഏരിയ അംഗങ്ങളും പങ്കെടുത്തു.

പത്തോളജി വിഭാഗം വിദഗ്ദരായ ശ്രീമതി ജെസ്സി ഡാനിയൽ, ഹന്നത്ത് ഷബീർ, മുനവ്വർ അലി ഹുസൈയിൻ, മെയിൽ നെഴ്സ് ജിത്തു തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ