Latest News

മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ചാരിറ്റി ഫണ്ട് കൈമാറി

സൗജന്യ ചികിത്സയും ഔഷധവും വിതരണം ചെയ്യുന്നതിനും കിടത്തി ചികിത്സിക്കുന്നതിനും സൗകര്യം ഒരുക്കുന്ന കേന്ദ്രത്തിനാണ് മൈത്രി കൂട്ടായ്മ സഹായം നല്‍കിയത്

mythri, saudi arabia

റിയാദ്: കോഴിക്കോട് കെയര്‍ ഹോമിന് റിയാദിലെ പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പളളിയുടെ ധനസഹായം കൈമാറി. കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ഏഴു നിലകളിലായി നിര്‍മ്മിക്കുന്ന സെന്ററിനാണ് ധനസഹായം കൈമാറിയത്. നിര്‍ധനരായ രോഗികള്‍ക്ക് സഹായ ഹസ്തം ചൊരിയുന്ന കെയര്‍ ഹോം പദ്ധതിക്ക് വിവിധ പ്രവാസി കൂട്ടായ്മകള്‍ സഹായം കൈമാറി.

വടക്കന്‍ കേരളത്തില്‍ കാന്‍സര്‍ ബാധിതര്‍ക്കു കൈത്താങ്ങാകുന്ന പദ്ധതി കെയര്‍ ഹോം എന്ന പേരിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ രൂപം നല്‍കിയത്. സൗജന്യ ചികിത്സയും ഔഷധവും വിതരണം ചെയ്യുന്നതിനും കിടത്തി ചികിത്സിക്കുന്നതിനും സൗകര്യം ഒരുക്കുന്ന കേന്ദ്രത്തിനാണ് മൈത്രി കൂട്ടായ്മ സഹായം നല്‍കിയത്. റിയാദ് മൈത്രി കരുനാഗപ്പള്ളി പ്രഖ്യാപിച്ച സഹായം കെയര്‍ ഹോം ട്രസ്റ്റ് പ്രസിഡന്റ് അജ്മലിന് മൈത്രി പ്രസിഡന്റ് മജീദ് കൈമാറി. ഷിഫാ അല്‍ ജസീറഹാളില്‍ നടന്ന പരിപാടിയില്‍ ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു.

ഒരു മാസമായി കെയര്‍ ഹോമിനു വേണ്ടി റിയാദിലെ പ്രവാസി സമൂഹം ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചുളള പ്രവര്‍ത്തനങ്ങളിലാണ്. ചടങ്ങില്‍ സൗദി നോര്‍ക്ക ജനറല്‍ കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട്, മൈത്രി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സാദിഖ്, ജലാല്‍ മൈനഗപ്പള്ളി, നാസര്‍ ലെയ്‌സ്, സമീര്‍ ചാരുംമൂട് എന്നിവരും സംബന്ധിച്ചു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Mythri karunagappally charity fund

Next Story
25 തമിഴ് മത്സ്യത്തൊഴിലാളികള്‍ ഇറാന്‍ തടവില്‍fisherman, tamilnadu, iran
The moderation of comments is automated and not cleared manually by malayalam.indianexpress.com