Latest News

ആത്മഹത്യയ്ക്ക് മുമ്പ് മക്കളെ കൊല്ലാന്‍ ശ്രമിച്ചു; കാരണം ചോദിച്ചപ്പോള്‍ അറിയില്ലെന്ന് യുവതി

യുവതിക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പുറമെ കോടതി 2000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്

jail

ദുബായ്: ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീക്ക് ദുബായ് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2017 ഏപ്രില്‍ മാസത്തിലാണ് സംഭവം നടന്നത്.

ഇരുപത്തിയഞ്ച് വയസുള്ള ബംഗ്ലാദേശ് സ്വദേശിയായ യുവതി തന്റെ രണ്ടും നാലും വയസായ മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ എന്തിനാണ് താന്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നായിരുന്നു യുവതി പറഞ്ഞത്.

ഭര്‍ത്താവ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ ആണ്‍മക്കള്‍ രണ്ടുപേരും അനക്കമില്ലാതെ കിടക്കുകയായിരുന്നു. തൊട്ടടുത്തായി കൈയ്യിലെ ഞെരമ്പ് മുറിച്ച് ഭാര്യ കിടക്കുന്നതായും കണ്ടു. ഉടന്‍ തന്നെ തന്റെ സഹോദരനെ വിളിച്ച് ഭര്‍ത്താവ് മൂന്നു പേരേയും ആശുപത്രിയില്‍ എത്തിച്ചു.

പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കാൻ സാധിച്ചതു കൊണ്ട് ഭാര്യയ്‌ക്കോ കുട്ടികള്‍ക്കോ അപകടമൊന്നും സംഭവിച്ചില്ല. കുട്ടികളെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതിന് ശേഷം താന്‍ കൈത്തണ്ട മുറിക്കുകയായിരുന്നു എന്നാണ് യുവതി പറഞ്ഞത്.

എന്തിനാണ് യുവതി ഇത് ചെയ്തത് എന്ന് വ്യക്തമല്ല. കോടതിയിലും താന്‍ എന്തിനിത് ചെയ്തു എന്ന് അറിയില്ലെന്ന് യുവതി മൊഴി നല്‍കി. യുവതിക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പുറമെ 2000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Mother jailed in the uae for trying to kill her two children

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express