/indian-express-malayalam/media/media_files/uploads/2017/06/bahrain.jpg)
മനാമ: ലോകത്തിലെ ഏറ്റവും ജീവിത ചെലവു കൂടിയ നഗരങ്ങളില്‍ മനാമയ്ക്ക് 55-ാം സ്ഥാനം. മെഴ്‌സേഴ്‌സ് 2017 ലിവിങ് സര്‍വേയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് മനാമ മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഒന്നായിമാറി. ദുബായ് (20) ആയിരുന്നു മേഖലയിലെ ഏറ്റവും കൂടിയ പിടിച്ച നഗരം. അബുദാബി (23), റിയാദ് (52) എന്നീ നഗരങ്ങളുടേയും റാങ്കിങ് ഉയര്‍ന്നു. ജിദ്ദ (117), മസ്‌കറ്റ് (92), ദോഹ (81) എന്നീ നഗരങ്ങളാണ് മേഖലയിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരങ്ങള്‍.
കെയ്‌റോ (183) ആണ് മേഖലയിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരം. റിപ്പോര്‍ട്ട് അനുസരിച്ച് അങ്കോളയുടെ തലസ്ഥാനമായ ലുവാണ്ടയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം. ഹോങ്കോങ് (2), ടോക്യോ (3), സൂറിച്ച് (4), സിംഗപ്പൂര്‍ (5) എന്നീ നഗരങ്ങളാണ് ലിസ്റ്റില്‍ ആദ്യ നാലു നഗരങ്ങള്‍.
അന്താരാഷ്ട്ര മയക്കു മരുന്നു വിരുദ്ധ ദിനം ആചരിച്ചു
മനാമ: മയക്കു മരുന്നു കടത്ത്, മയക്കുമരുന്നുപയോഗം എന്നിവക്കെതിരായ അന്താരാഷ്ട്ര ദിനം ബഹ്‌റൈനില്‍ വിപുലമായി ആചരിച്ചു. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സംബന്ധിച്ചു. ദേശീയ മയക്കുമരുന്നു വിരുദ്ധ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രകീര്‍ത്തിച്ചു. മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും കുറച്ചു കൊണ്ടുവരുന്നതിനുള്ള പഞ്ചവല്‍സര ലക്ഷ്യത്തില്‍ പുരോഗതി കൈവരിക്കുന്നതില്‍ കമ്മിറ്റിക്കു കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷെയ്ഖ് അബ്ദുല്ല ബിന്‍ റാഷിദ് അല്‍ ഖലീഫയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ 79 ശതമാനം ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മയക്കു മരുന്നു രഹിത സമൂഹമെന്ന ലക്ഷ്യം നേടുന്നതില്‍ സുപ്രധാനമുന്നേറ്റമാണിതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തു മയക്കു മരുന്നു നിയന്ത്രിക്കുന്നതിന് സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണു നടന്നു വരുന്നത്. മയക്കുമരുന്നു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തമായ പിന്തുണ നല്‍കുന്ന ആഭ്യന്തര മന്ത്രിക്ക് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ലസീസ് അല്‍ റുമൈഹി നന്ദി രേഖപ്പെടുത്തി.
ജനുവരി മുതല്‍ മെയ് 31 വരെ രാജ്യത്ത് 18 കിലോ ഹാഷിഷ്, 5.6 കിലോ ഹെറോയിന്‍, രണ്ടു കിലോ മെത്തഫെറ്റമിന്‍, 18 കിലോ പോപ്പി വിത്ത്, മറ്റ് മയക്കുമരുന്നു ഗുളികകള്‍ എന്നിവ രാജ്യത്തു പിടിച്ചെടുത്തതായി അദ്ദേഹം വെളിപ്പെടുത്തി. 605 മയക്കു മരുന്നു കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. 570 പേരാണ് കേസുകളില്‍ അറസ്റ്റിലായത്. മയക്കുമരുന്നു വിരുദ്ധ ഡയറക്ടറേറ്റ് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us