scorecardresearch

സൗദിയിലും ചെറിയ പെരുന്നാൾ നാളെ

സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളും ഈദ് ആഘോഷിക്കാൻ ഒരുങ്ങി.

സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളും ഈദ് ആഘോഷിക്കാൻ ഒരുങ്ങി.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ramsan, ramzan, ramadan

റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യയിലും നാളെ ചെറിയ പെരുന്നാളായിരിക്കും. പെരുന്നാൾ വെള്ളിയാഴ്‌ചയായതിനാൽ പള്ളികളിൽ പെരുന്നാൾ നിസ്‍കാരവും ശേഷം വെള്ളിയാഴ്‌ചകളിലുള്ള ജുമുഅയുമുണ്ടാകും. തലസ്ഥാന നഗരിയുൾപ്പടെ സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളും ഈദ് ആഘോഷിക്കാൻ ഒരുങ്ങി.

Advertisment

അറബ് നാടുകളിലെ പെരുന്നാൾ ഏറെ വ്യത്യസ്‌തമാണ് ഈദ്ഗാഹുകളിലും വലിയ മധുര പൊതികളുമായാണ് കുട്ടികളും മുതിർന്നവരും എത്തുന്നത്. പരിചിതനോ അപരിചിതനോ എന്നൊരു നോട്ടമില്ല. നമസ്കാരവും ഖുതുബയും കഴിഞ്ഞാൽ കുട്ടികൾ മധുരം വിതരണം ചെയ്‌തു തുടങ്ങും. ചിലർ സുഗന്ധ ദ്രവ്യങ്ങളുമായെത്തി പരിമളം മറ്റുള്ളവരിലേക്കും പകർന്ന് കൊടുക്കും.

ഖഹ്‌വ (അറബി കോഫീ)യും ഈത്തപ്പഴവുമായി പരവതാനിയിൽ ഇരുന്ന് അതിഥികളെ വിളിച്ചു സ്‌നേഹം പങ്കിടുന്നവരും കുറവല്ല. ഇക്കാര്യത്തിൽ വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ല. വലിയ ആളുകളല്ലേ എങ്ങിനെ പോകുമെന്ന പൊതു ധാരണയിൽ അവരുടെ സ്വീകരണം നിരസിച്ചാൽ നാമെല്ലാം സമന്മാരാണെന്നും പ്രവാചകൻ മുഹമ്മദിന്റെ പിന്മുറക്കാരെന്നും ദൈവത്തിന്റെ അടിമകളാണെന്നും അവർ വിളിച്ചോതും.

അറബ് ആതിഥേയത്വം ഒരിക്കൽ സ്വീകരിച്ചവർക്ക് ഒരിക്കലും ആ നന്മയുടെ നിമിഷങ്ങൾ മനസ്സിൽ നിന്ന് മായില്ല.

Advertisment
Saudi Eid Ramadan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: