മനാമ: മങ്കിപോക്‌സ് ലോകത്തുടനീളം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള നടപടികളുമായി ബഹ്‌റൈന്‍. സ്വയം സന്നദ്ധരാകുന്നവര്‍ക്കുള്ള വാക്സിനേഷനായി മുന്‍കൂര്‍ രജിസ്ട്രേഷന്‍ ആരംഭിച്ചതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരിമിതമായ സ്‌റ്റോക്കാണു രാജ്യത്ത് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഇതിനാല്‍ ഹെല്‍ത്ത് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് മുന്‍ഗണനാ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കാണു നിലവില്‍ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹത.
മുന്‍നിര ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്കുമാണ് ആദ്യം വാക്‌സിന്‍ ലഭിക്കുക.
ഇനി വരുന്ന സ്‌റ്റോക്കില്‍നിന്ന് താല്‍പ്പര്യമുള്ള ബഹ്‌റൈന്‍ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. വാക്‌സിന്‍ സൗജന്യമാണ്.
സ്വദേശികള്‍ക്കും താമസക്കാര്‍ക്കും healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ നമ്പറായ 444ല്‍ വിളിച്ചോ വാക്‌സിനേഷനു രജിസ്റ്റര്‍ ചെയ്യാം.
എഴുപതിലധികം രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.