റിയാദ്: എടിഎം മെഷീനുകളിൽ പണം എത്തിക്കുന്ന ബാങ്കിന്റെ വാഹനം കൊള്ളയടിച്ചു. റിയാദിലെ അൽ റായിദ് ഡിസ്ട്രിക്ടിലെ ഒരു ടെല്ലർ മെഷീൻ സമീപത്ത് മെഷീനിൽ പണം നിറയ്ക്കാനെത്തിയ വാനിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വൻ തുകയാണ് സംഘം കൊള്ളയടിച്ചത്. കാറിലെത്തിയ കൊള്ള സംഘത്തിന്റെ ആക്രമണത്തിൽ വാൻ ഡ്രൈവർക്കും സഹായിക്കും ഗുരുതരമായി പരുക്കേറ്റു. സംഘത്തെ കുറിച്ച് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ