ജിദ്ദ: എറണാകുളം ഇടപ്പള്ളി മരോട്ടിക്കല്‍ മുഹമ്മദ് ഹാജിയുടേയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സ് നഫീസയുടേയും മകന്‍ മുഹമ്മദലി യൂസുഫ് (48) മക്കയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി മക്കയിലെ അല്‍ നൂര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

9 വര്‍ഷമായി ഹറമിനടുത്തുള്ള ജബല്‍ ഉമര്‍ പ്രൊജക്ടില്‍ പ്ളാനങ് എൻജിനീയറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കുന്നത്തുല്‍ അബ്ദുല്‍ ഖാദറിന്റെ മകള്‍ സ്വാലിഹയാണ് ഭാര്യ. മക്കള്‍ റിയാസ് (18), സുമയ്യ (12). അഡ്വക്കേറ്റ് മുഹമ്മദ് സലീം സഹോദരനാണ്. മയ്യിത്ത് മക്ക ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ