തായിഫ്: സൗദി അറേബ്യയിലെ തായിഫിൽ താമസ സ്ഥലത്ത് രഹസ്യമായി മൊബൈൽ ഫോൺ അറ്റകുറ്റ പണികൾ നടത്തി വന്നിരുന്ന സുഡാനികൾ പിടിയിലായി. മൊബൈൽ അറ്റകുറ്റ പണി മേഖലയിൽ പൂർണ സ്വദേശിവൽക്കരണമെന്ന തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിച്ചവരെയാണ് തൊഴിൽ വകുപ്പും പൊലീസും ചേർന്ന് പിടി കൂടിയത്.

കെട്ടിട നിർമ്മാണ തൊഴിലാളി, ഡ്രൈവർ തുടങ്ങിയ പ്രൊഫഷനുകളിലുള്ള വിദേശികൾ താമസ സ്ഥലം കേന്ദ്രീകരിച്ച് മൊബൈൽ റിപ്പയർ നടത്തുന്നതായി സ്വദേശി പൗരൻ നൽകിയ പരാതിയിലാണ് പരിശോധനയുണ്ടായത്. അധികൃതരുടെ മിന്നൽ പരിശോധനയിൽ എട്ടു സുഡാനികളാണ് പിടിയിലായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ