റിയാദ്​: ലൈല അഫ് ലാജിലെ ദാഖൽ മഅദൂദിൽ​ നിന്ന്​ കാണാതായ പാലക്കാട് സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട്​ ശ്രീകൃഷ്​ണപുരം കോട്ടപ്പുറം സ്വദേശി പരിയാരത്ത്​ നിധീഷിനെ (24) റിയാദിൽ നിന്ന്​ 350 കിലോമീറ്ററകലെ ലൈല അഫ്​ലാജിലെ മുനിസിപ്പൽ പാർക്കിന്​ സമീപമുള്ള ഒഴിഞ്ഞ സ്ഥലത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്​.

ലൈല അഫ്​ലാജിന്​ സമീപം ദാഖൽ മഅദൂദ്​ എന്ന സ്ഥലത്തെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്കാരനായിരുന്ന ഇയാളെ ​ജോലി സ്​ഥലത്ത്​ നിന്ന്​ കാണാതാവുകയായിരുന്നു. യുവാവിനെ കുറിച്ച്​ അന്വേഷണം തുടരുന്നതിനിടയിലാണ്​ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ പൊലീസ്​ കണ്ടെത്തിയത്​. അഫ്​ലാജ്​ സെൻട്രൽ ആശുപത്രി മോർച്ചറിയിലാണ്​ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്​.

യുവാവിന്​ ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടുകാരോ ആയി ആരുമില്ലാത്ത സാഹചര്യത്തിൽ കെഎംസിസി അഫ്​ലാജ്​ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്​ രാജയുടെ നേതൃത്വത്തിൽ നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. രാമകൃഷ്​ണനാണ്​ അച്​ഛൻ​. അമ്മ: സുന്ദരി. സഹോദരങ്ങൾ: നിഷ, നിധീപ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ