റിയാദ്: മുസ്ലിം എജ്യുക്കേഷൻ സൊസൈറ്റി റിയാദ് ചാപ്റ്റർ പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന നിർവാഹക സമിതി അംഗങ്ങളായ സയ്യിദ് അലി, റാഷിദ് ഖാൻ എന്നിവർക്കു യാത്രയയപ്പ് നൽകി. സൗദിയിൽ കഴിഞ്ഞ 39 വർഷം പ്രവാസിയായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സയ്യിദ് അലി റിയാദ് ബാങ്ക് ഉദോഗസ്ഥനായിട്ടാണ് പ്രവാസം ജീവിതം അവസാനിപ്പിക്കുന്നത്. എംഇഎസ് റിയാദ് ചാപ്റ്റർ വൈസ് പ്രസിഡന്റ്, സകാത്ത് കമ്മിറ്റി ചെയർമാൻ എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ട സ്വദേശിയായ റാഷിദ് ഖാൻ കഴിഞ്ഞ എട്ട് വർഷമായി സൗദിയിൽ പ്രവാസിയാണ്. ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജരായിരുന്ന അദ്ദേഹം തന്റെ ജോലിയുടെ ഭാഗമായി താൽക്കാലത്തേക്ക് ഇന്ത്യയിലേക്ക് പോകുന്നു. റിയാദ് ചാപ്റ്റർ വിദ്യാഭാസ വിഭാഗം കൺവീനർ ആയിരുന്നു ജനാബ് റാശിദ് ഖാൻ. മലസിലെ അൽമാസ് ഹോട്ടലിൽ വച്ച് നടന്ന പ്രോഗ്രാമിൽ എംഇഎസ് നിർവാഹക സമിതി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

റിയാദ് ചാപ്റ്റർ പ്രസിഡന്റ് പി.വി.അജ്മൽ അധ്യക്ഷത വഹിച്ച യോഗത്തിനു ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും സെക്രട്ടറി ഫൈസൽ പോനൂർ നന്ദിയും പറഞ്ഞു. കാസിം മുസ്തഫ, അഹമ്മദ് കോയ ഫ്‌ളീറിയ, സത്താർ കായംകുളം, ഡോ. അബ്ദുൽ അസിസ്, അബൂബക്കർ സാബിക്, നിസാർ അഹമ്മദ്, ഹുസ്സൈൻ അലി വളപട്ടണം, സലിം പള്ളിയിൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. റാഷിദ് ഖാൻ, സയ്യിദ് അലി എന്നിവർ മറുപടി പ്രസംഗം നടത്തി. സാജിദ് മുഹമ്മദ്, ഉസ്മാൻ കോയാ ഐ.പി, അൻവർ ഐദീദ്, ഇക്ബാൽ സഫ്‌കോ, മൊയ്‌ദീൻ, ഖാലിദ് റഹ്‌മാൻ, മുഹമ്മദ് ഖാൻ, ഹബീബ് പിച്ചൻ, അബ്ബാസ് എന്നിവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ