റിയാദ്: മുസ്‌ലിം എജ്യുക്കേഷൻ സൊസൈറ്റിയുടെ റിയാദ് ചാപ്റ്റർ മലസിലെ ഹോട്ടൽ അൽമാസിൽ ഇഫ്താർ സംഗമം നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിന് അടുത്ത് നിർമാണം നടന്നു വരുന്ന ഹോം കെയറിനുള്ള എംഇഎസിന്റെ ഫണ്ട് വിതരണ ഉദ്ഘാടനവും നടന്നു. പ്രസിഡന്റ് അജ്മൽ അധ്യക്ഷത വഹിച്ചു. സത്താർ കായംകുളം റമസാനിൽ എംഇഎസ് നടത്തുന്ന സകാത്ത് സെല്ലിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും സെക്രട്ടറി ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു. സജിത്ത് ആലപ്പുഴ സലിം പള്ളിയിൽ മുഹമ്മദ് താന്നിക്കൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വനിത വിങ് നടത്തിയ റമസാൻ ചോദ്യോത്തര മത്സരത്തിന് റംല താന്നിക്കൽ, സാബിറ ഇസ്മായീൽ എന്നിവർ നേതൃത്വം നൽകി. മോളി മുജീബ് ഫസ്റ്റും ഹബീബ ഖാദിർ സെക്കൻഡും സമ്മാന ജേതാക്കളായി. ജുനൈനാ അജ്മൽ ഉമൈവ സൈനുൽ ആബിദ്, സഫ്ന എന്നിവർ നേതൃത്വം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook