Latest News

മരുന്നു ക്ഷാമം: പ്രചാരണം അടിസ്ഥാന രഹിതമെന്നു മന്ത്രാലയം

അത്യാവശ്യ മെഡിക്കല്‍, ലബോറട്ടറി പരിശോധനകളൊന്നും കാലതാമസം കൂടാതെ നടത്തുന്നുണ്ടെന്നും അറിയിപ്പില്‍ പറയുന്നു

medicine

മനാമ: രാജ്യത്ത് അവശ്യമരുന്നുകള്‍ക്കു ക്ഷാമം നേരിടുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ മരുന്നുകളും ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ആവശ്യത്തിനു ലഭ്യമാന്നെ് ഉറപ്പു വരുത്തിയതായി മന്ത്രാലയം അറിയിച്ചു.

അത്യാവശ്യ മെഡിക്കല്‍, ലബോറട്ടറി പരിശോധനകളൊന്നും കാലതാമസം കൂടാതെ നടത്തുന്നുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. അടുത്ത കാലത്ത് മരുന്നു വിതരണ ഏജന്‍സികള്‍ നേരിട്ട ചില പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. മരുന്നു കമ്പനികളുടെ ഫാക്ടറികള്‍ കൂട്ടിയോചിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നതിനാലുണ്ടായ ഇത്തരം പ്രയാസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനു പുറത്തുള്ള കാര്യങ്ങളാണ്. ഇങ്ങനെയുണ്ടായ പ്രയാസങ്ങള്‍ക്ക് ബഹ്‌റൈന്‍ പ്രാദേശിക കമ്പോളത്തിലും ഗള്‍ഫ് കമ്പോളത്തിലും അടിയന്തിര പരിഹാരം ഉണ്ടാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.

രോഗികള്‍ക്കു മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ചികില്‍സാ സംവിധാനങ്ങള്‍ സുഗമമാക്കുമെന്നും മന്ത്രാലയം അറിയിപ്പില്‍ പറഞ്ഞു. കാലതമാസം കൂടാതെയുള്ള ആരോഗ്യ സേവനങ്ങള്‍ എന്ന രാഷ്ട്ര നേതാക്കളുടെ കാഴ്ചപ്പാടാണു മന്ത്രാലയം നടപ്പാക്കുന്നത്. ചില മരുന്നുകളുടെ അഭാവം മൂലം രോഗികള്‍ വലയുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രചരിച്ച പശ്ചാത്തലത്തിലാണു മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

‘ബഹ്‌റൈന്‍ ബസ്സ്’ മൊബൈല്‍ ആപ്പ് തയ്യാര്‍
മനാമ: ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനം ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്പ് സജ്ജമായി. ഗതാഗത ടെലി കമ്യൂണിക്കേഷന്‍സ് മന്ത്രാലയമാണ് (എംടിടി) സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാവുന്ന ‘ബഹ്‌റൈന്‍ ബസ്’ എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

അറബിയിലും ഇംഗ്ലീഷിലും ലഭ്യമായ ആപ്പ് ഇസാ ടൗണ്‍ ബസ്സ് ഡിപ്പോയില്‍ നടന്ന ചടങ്ങിലാണ് ഉദ്ഘാടനം ചെയ്തത്. ബസ്സ് യാത്രികര്‍ക്കുള്ള എല്ലാ വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമായിരിക്കും. ബസ് റൂട്ടുകളെ കുറിച്ചും ബസ്സ്‌സ്‌റ്റോപ്പുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇതില്‍ അറിയാം. വിശദ വിവരങ്ങള്‍ അറിഞ്ഞ് യാത്ര ആസൂത്രണം ചെയ്യാന്‍ ഈ ആപ്പ് ഉപകരിക്കുമെന്നു അധികൃതര്‍ പറഞ്ഞു. ബസ്‌സ്‌റ്റോപ്പില്‍ കാത്തിരുന്നു സമയം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാനും ഈ ആപ്പ് ഉപകരിക്കും. ബസ്സിന്റെ സമയം നോക്കി സ്‌റ്റോപ്പില്‍ എത്തിയാല്‍ മതിയാകും.

ഉപരിതല ഗതാഗത അണ്ടര്‍ സെക്രട്ടറി മറിയം അഹ്മദ് ജുമാന്‍ ആണ് ആപ്പ് പുറത്തിറക്കിയത്. ബഹ്‌റൈന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ജനറല്‍ മാനേജര്‍ ബോര്‍ജ ബെര്‍മുദെസ്, എംടിടി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആഗോള നിലവാരത്തിലുള്ള പൊതു ഗതാഗത സംവിധാനം സജ്ജമാക്കുന്നതില്‍ ‘ബഹ്‌റൈന്‍ ബസ്സ്’ ആപ്പ് നാഴികക്കല്ലായിരിക്കുമെന്നു മറിയം അഹ്മ്മദ് ജുമാന്‍ പറഞ്ഞു. രാജ്യത്തു നടപ്പാക്കുന്ന ഇക്കണോമിക് വിഷന്‍ 2030 ന്റെ ഭാഗമായി ജനങ്ങള്‍ക്കു സുരക്ഷിതവും ലളിതവും ഉന്നത ഗുണനിലവാരമുള്ളതുമായ ഗതാഗത സംവിധാനമൊരുക്കുക എന്നതാണ് ലക്ഷ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പുതിയ തലമുറയെ കൂടുതല്‍ പൊതു ഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇത്തരം നടപടികള്‍ വഴി സാധ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ തയാറായിട്ടുള്ള ആപ്പ് ജനങ്ങളുടെ പ്രതികരണം കൂടി കണക്കിലെടുത്തു കൂടുതല്‍ വിപുലപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഉടമ കാറില്‍ പൂട്ടിയിട്ട നായയെ രക്ഷിക്കാന്‍ സ്ത്രീയുടെ വിഫല ശ്രമം
മനാമ: കാറിനുള്ളില്‍ അടച്ചിട്ട വളര്‍ത്തു നായ കടുത്ത ചൂടും ശ്വാസ തടസ്സവും കാരണം ചത്തു. നിര്‍ത്തിയിട്ട കാറിലാണ് നായ മണിക്കൂറുകളോളം കുടുങ്ങിയത്. കാറിനുള്ളില്‍ കുടുങ്ങിയ നായയെ കണ്ട ഒരു വനിത അതിനെ രക്ഷിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. വനിത സിവില്‍ ഡിഫന്‍സിനേയും ട്രാഫിക് ഡയറക്ടറേറ്റ് അധികൃതരേയും വിളിച്ച് കാറുടമയുടെ നമ്പര്‍ നല്‍കി. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.

സ്ത്രീ വാഹനത്തിന്റെ ചില്ലു തകര്‍ത്തു നായയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്തു കൂടിനിന്ന ആള്‍ക്കാരോടു സഹായിക്കാന്‍ സ്ത്രീ അഭ്യര്‍ഥിച്ചെങ്കിലും എല്ലാവരും അവഗണിച്ചെന്നും അവര്‍ പറയുന്നു. പാര്‍ക്ക് ചെയ്ത കാറില്‍ ഒരു നായ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അടുത്തുള്ളവര്‍ക്കെല്ലാം അറിയാമായിരുന്നുവെങ്കിലും ആരും അതിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഒടുവില്‍ അനിമല്‍ റസ്‌ക്യൂ ടീം എത്തുമ്പോഴേക്കും നായ ചത്തിരുന്നു. തണുപ്പില്‍ ജീവിച്ചു ശീലമുള്ള ഇനത്തില്‍ പെട്ട നായയാണിതെന്നും അതിനാലാണ് പൊടുന്നനെ മരണം സംഭവിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Medicines are available no shortage bahrain ministry

Next Story
സമസ്ത മദ്റസാ പൊതു പരീക്ഷാഫലം; ബഹ്റൈനിലെ സമസ്ത മദ്റസകളില്‍ മികച്ച വിജയംmadrasa, exam results
The moderation of comments is automated and not cleared manually by malayalam.indianexpress.com