മനാമ: ബഹ്‌റൈനില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസക്ക് ജൂലൈ ഒന്നു മുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്ക്റ്റ് നിര്‍ബന്ധമാക്കി. അപേക്ഷകന്റെ നാട്ടിലുള്ള ജിസിസി അംഗീകൃത മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അപേക്ഷക്കൊപ്പം വേണമെന്ന കാര്യം നാഷണാലിറ്റി, പാസ്‌പോര്‍ട് റെസിഡന്റ്‌സ് കാര്യ വിഭാഗം (എന്‍പിആര്‍എ) അറിയിച്ചു.

ഇ-ലിങ്കില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപേക്ഷ സ്വീകരിക്കില്ല. ഇതോടൊപ്പം ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നല്‍കിയ സാധുവായ ഒറിജിനല്‍ വര്‍ക്ക് പെര്‍മിറ്റും അപേക്ഷകന്റെ പാസ്‌പോര്‍ട് കോപ്പിയും സ്‌പോണ്‍സറുടെ ഐഡിയുടെ കോപ്പിയും ഹാജരാക്കണം. വീട്ടുജോലിക്കെത്തുന്നവര്‍ അസുഖബാധിതരല്ല എന്ന കാര്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് ഈ നീക്കം. അപേക്ഷ കാലതാമസമില്ലാതെ പാസാക്കാനായി മതിയായ രേഖകള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്ന് തൊഴിലുടമകളോട് എന്‍പിആര്‍എ അഭ്യര്‍ഥിച്ചു. ജിസിസി അംഗീകൃത മെഡിക്കല്‍ സെന്റര്‍ ലിസ്റ്റ് //gcchmc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ