ജിദ്ദ: മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയില്‍ വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പെട്രോൾ ടാങ്കറിലെ ഇന്ധനചോർച്ചയാണ് അപകടകാരണം. ഇന്ധനം റോഡില്‍ പരന്നൊഴുകി തീ പടരുകയായിരുന്നു. തൊട്ട് പിറകെയുള്ള മൂന്ന് കാറുകളിലേക്കും തീ പടരുകയായിരുന്നു. കത്തിയമര്‍ന്ന കാറുകളിലൊന്നില്‍ കുടുങ്ങിയ ആളാണ് അപകടത്തില്‍ മരിച്ചത്.
saudi arabia, accident

33,000 ലിറ്റര്‍ ഇന്ധനമാണ് ടാങ്കറിൽ ഉണ്ടായിരുന്നത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കി. ടാങ്കര്‍ പൊട്ടിത്തെറിക്കാതെ നോക്കിയാതായി സിവിൽ ഡിഫൻസ് വക്താവ് കേണൽ നാഇഫ് അൽ ശരീഫ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ