റിയാദ്: റിയാദിലെ മമ്പാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ മർവയുടെ കുടുംബ സംഗമം മർവ്വാരവം-2017 എന്ന പേരിൽ വർണ ശബളമായ പരിപാടികളോടെ സുലൈയിലെ ഖാൻ ഇസ്തിറാഹയിൽ നടന്നു. റിയാദിലെ എല്ലാ മർവ കുടുംബങ്ങളും മമ്പാട് നിവാസികളും പങ്കെടുത്ത കുടുംബ സംഗമം ജനപങ്കാളിത്തം കൊണ്ടും നടത്തിപ്പുകൊണ്ടും ശ്രദ്ധേയമായി.

കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കായിക മത്സരങ്ങളും കലാപ്രകടനങ്ങളും പ്രത്യേകം നടത്തിയ മേളയിൽ കൊച്ചുകുട്ടികൾ മുതൽ മുതിർന്ന രക്ഷിതാക്കൾ വരെ പങ്കെടുത്തു. റിയാദിലെ പ്രശസ്ത ഗായക സംഗമായ നിസ്സാർ മമ്പാടും സംഘവും അവതരിപ്പിച്ച ഗാനമേള സദസിന്റെ നിറഞ്ഞ അഭിനന്ദനം ഏറ്റുവാങ്ങി. റിയാദിലെ മിമിക്രി ആർട്ടിസ്റ്റ് അസറുദ്ദീൻ മുഹമ്മദാലി അവതരിപ്പിച്ച നർമം തുളുമ്പിയ മിമിക്സ് കാണികൾക്കിടയിൽ ഒന്നടങ്കം നർമം വിതറി

കബഡി മത്സരം, പെനാൽറ്റി ഷൂട്ട് ഔട്ട്, വടംവലി തുടങ്ങി കായിക ഇനങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും സിനിമാറ്റിക് ഡാൻസുകൾ, മാപ്പിള പാട്ടുകൾ, കൊച്ചു പെൺകുട്ടികളുടെ നൃത്തങ്ങൾ, കസേരകളി -ബലൂൺ ബ്രെക്കിങ്, മിട്ടായി പെറുക്കൽ, ചാക്ക് ചാട്ടം, മ്യൂസിക്കൽ ചെയർ, ബാൾ പാസിങ്, കിസ് മത്സരം എന്നിവ കുടുംബ സംഗമത്തിന്റെ മാറ്റ് കൂട്ടി. ബെസ്റ്റ് കപ്പിൾസ് മൽസരത്തിൽ സൽമാൻ കാഞ്ഞിരാല – നിഷാന ഹൈദർ ദമ്പതികൾ ഒന്നാം സമ്മാനം നേടി. മർവ കുടുംബ അംഗങ്ങളായ റഫീക്ക് കുപ്പനത്ത്- സൽമാൻ കാഞ്ഞിരാല -സലിം ഹൈദർ എന്നിവരുടെ ഇമ്പമാർന്ന ഗാനങ്ങൾ സദസിന്റെ കയ്യടി വാങ്ങിയപ്പോൾ ഷംജിത് കരുവാടന്റെ നേതൃതവത്തിലുള്ള സിനിമാറ്റിക് ഡാൻസ് സദസ്യരെ കൈയ്യിലെടുത്തു. –

മമ്പാട് പഞ്ചായത്തിലെ ഒരു രോഗിക്ക് വാൽവ് ശാസ്ത്രക്രിയക്കുള്ള മറവയുടെ കൈത്താങ്ങായി ഒരു ലക്ഷത്തിൽ പരം രൂപയുടെ ഫണ്ട് വെൽഫെയർ കൺവീനർ നൗഷാദ് ഇല്ലിക്കൽ മർവ പ്രസിഡന്റ് സിദ്ദിഖ് കാഞ്ഞിരാലക്കു സദസ്സിൽ വച്ച് കൈമാറി

പ്രോഗ്രാംകൺവീനർ നിസാർ മമ്പാട് മുഖ്യ അവതാരകനായിരുന്നു. സിദ്ദിഖ് കാഞ്ഞിരാല, നജീബ് പുത്തൻപീടിക, ഫക്രുദീൻ വി.പി, മുജീബ് കല്ലുമുറിവായിൽ, റഫീക്ക് കുപ്പനത്ത്, നൗഷാദ് ഇല്ലിക്കൽ, അൻവർ പൈക്കാടൻ, ഷമീൽ കാട്ടുമുണ്ട, ഷംജിത് കരുവാടൻ, ഇജാസ് കാഞ്ഞിരാല, ബാബു സുനിൽ, ജേക്കബ് ചെറിയാൻ, ഷമീർ കരുവാടൻ, സലീം ഹൈദർ കരുവാപ്പറമ്പൻ, സൽമാൻ കാഞ്ഞിരാല, കാജൽ റഹ്മാൻ, ശംസുദ്ദീൻ വടപുറം, ജലീൽ വളപ്പിൽ, മുത്തലിബ്, തൗഫീഖ് ജലീൽ, ബാബു പുള്ളിപ്പാടം, യുനുസ്സലീം മേപ്പാടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ