റിയാദ്: മങ്കട ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന മങ്കട സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മങ്കട ജില്ലാ ആശുപത്രിയിലും മലാപറമ്പ എംഇഎസ് മെഡിക്കല്‍ കോളേജിലും രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സ്വാന്ത്വനമെത്തിക്കുന്നതിനും റമസാന്‍ മാസത്തില്‍ ഈ രണ്ടു ആശുപത്രികളിലും നോമ്പ് തുറയും അത്താഴവും നല്‍കുകയും സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍ ഉള്‍പെടെ വിവിധ തരത്തിലുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും മങ്കട സിഎച്ച് സെന്ററിന്റെ കീഴില്‍ നടന്നു വരുന്നു.

മങ്കട ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തായി ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിനായി 22 സെന്റ് സ്ഥലം വാങ്ങുകയും അതിനകത്ത് ഡയാലിസിസ് സെന്റര്‍, മെഡിക്കല്‍ ലാബ്, മെഡിക്കല്‍ ഷോപ്പ്, എക്സ്റേ, ഇസിജി, സ്കാന്‍ സെന്‍റര്‍, സൗജന്യ മെഡിക്കല്‍ ക്ലീനിക്, മീറ്റിങ് ഹാള്‍ തുടങ്ങിയ സൗകര്യത്തോടെ ആസ്ഥാന മന്ദിരം വിഭാവനം ചെയ്തുവരുന്നു. പെരിന്തല്‍മണ്ണ താലൂക്കില്‍ പെട്ട ഭൂരിഭാഗം ആളുകള്‍ക്കും ആശ്രയമാകുന്ന മങ്കട സിഎച്ച് സെന്ററിന്റെ കെട്ടിട നിര്‍മാണത്തിനും പുരോഗതിക്കും വേണ്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കമ്മിറ്റി രൂപീകരണ യോഗത്തില്‍ തീരുമാനിച്ചു.

കെ.ടി.അബൂക്കറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വി.എം.അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. അസീസ്‌ വെങ്കിട്ട, ശുഹൈബ് പനങ്ങാങ്ങര, നജ്മുദ്ദീന്‍ മഞ്ഞളാംകുഴി, അഡ്വ: അനീര്‍ ബാബു,റിയാസ് തിരൂര്‍ക്കാട് എന്നിവര്‍ പ്രസംഗിച്ചു. റഫീക്ക് സ്വാഗതവും ഹംസത്തലി നന്ദിയും പറഞ്ഞു. ഉമ്മര്‍ ഫൈസി ചെരക്കാപറമ്പ ഖിറാഅത്ത്‌ നടത്തി.

ഭാരവാഹികളായി രക്ഷാധികാരി-അബുബക്കര്‍ ഫൈസി വെള്ളില, ചെയര്‍മാന്‍ – വി.എം.അഷ്‌റഫ്‌, വൈസ് ചെയര്‍മാന്‍ – ശുഹൈബ് പനങ്ങാങ്ങര, പ്രസിഡന്റ്- നജ്മുദ്ധീന്‍ മഞ്ഞളാംകുഴി, വൈസ് പ്രസിഡന്റ്- നാസര്‍ കരുവള്ളി, ഷക്കീല്‍ തിരൂര്‍ക്കാട്, ഷൗക്കത്ത് കല്ലിയന്‍തൊടി, ജനറൽ സെക്രട്ടറി- അഡ്വ: അനീര്‍ ബാബു, ജോ:സെക്രെട്ടറി സലിം ആലുങ്ങല്‍, മുജീബ് കടന്നമണ്ണ, ഷുക്കൂര്‍ കൊളത്തൂര്‍, ട്രഷറര്‍- ഇബ്രാഹിം തോണിക്കര എന്നിവരെ തിരഞ്ഞെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ